ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധന ബോട്ടിൽ നിന്ന് അഞ്ച് ടൺ മയക്കുമരുന്ന് പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് . പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇത് അവരുടെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണ്.
ന്യൂഡൽഹിയിൽ 82.53 കിലോഗ്രാം ഹൈഗ്രേഡ് കൊക്കെയ്ൻ എൻസിബി ഇന്ന് കണ്ടുകെട്ടി. സർക്കാരിൻ്റെ പ്രതിബദ്ധതയുടെയും ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിൻ്റെയും ഉദാഹരണമാണ് മയക്കുമരുന്ന് പിടിച്ചെടുക്കൽ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശേഷിപ്പിച്ചു. മയക്കുമരുന്നിനെതിരെയുള്ള ഈ വലിയ മുന്നേറ്റങ്ങൾ മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കാനുള്ള മോദി സർക്കാരിൻ്റെ അചഞ്ചലമായ ദൃഢനിശ്ചയം ഉദാഹരണമാണ്. അദ്ദേഹം ട്വീറ്റ് ചെയ്തു.
ഈ മാസം ആദ്യം, 700 കിലോഗ്രാം മെത്താംഫെറ്റാമൈൻ മയക്കുമരുന്ന് വിരുദ്ധ ഏജൻസികൾ പിടികൂടുകയും എട്ട് ഇറാനിയൻ പൗരന്മാരെ ഗുജറാത്ത് തീരത്ത് ഇന്ത്യൻ സമുദ്രത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു . “സാഗർ മന്തൻ-4” എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷൻ, ഇൻ്റലിജൻസ് ഇൻപുട്ടുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പ്രസ്താവനയിൽ പറഞ്ഞു. മാരിടൈം പട്രോളിംഗ് സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു നാവികസേന കപ്പൽ തിരിച്ചറിഞ്ഞ് തടഞ്ഞത്.
Discussion about this post