Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഭർത്താവിനൊപ്പം ജീവിക്കാൻ ഭാഗ്യമില്ലാത്തവൾ; ദിലീപിന് ശനിദശ; വിവാഹത്തിന്റെ പേരിൽ പരിഹാസം; ഇന്ന് ഹാപ്പിയാണ് കാവ്യ

by Brave India Desk
Nov 25, 2024, 10:03 pm IST
in Kerala, Entertainment
Share on FacebookTweetWhatsAppTelegram

എറണാകുളം: സിനിമയിലും ജീവിതത്തിലും ജോഡികൾ ആകാൻ ഭാഗ്യം ലഭിച്ച സിനിമാ താരങ്ങളിൽ മലയാളി ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് ദിലീപും കാവ്യാമാധവനും. ബാലതാരമായി എത്തി നായിക നടിമാരിൽ ഒന്നാം സ്ഥാനക്കാരിയായ നടിയാണ് കാവ്യ. മിമിക്രിയിലൂടെ എത്തി നായകനടനായി മാറിയ താരമാണ് ദിലീപ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് ആദ്യമായി ഇരുവരും ജോഡികളായി എത്തിയത്. പിന്നീടങ്ങോട്ട് ദിലീപിന്റെ ഭാഗ്യ നായിക ആയിരുന്നു കാവ്യ. മീശമാധവൻ, തെങ്കാശ്ശിപട്ടണം, തിളക്കം, റൺവേ, ഇൻസ്‌പെക്ടർ ഗരുഡ് തുടങ്ങി 30 ഓളം ചിത്രങ്ങളിൽ ആയിരുന്നു ഇരുവരും ജോഡികളായി എത്തിയത്. ദിലീപിന്റെ സഹോദരിയായും കാവ്യ അഭിനയിച്ചിട്ടുണ്ട്.

വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും കാവ്യ വിട്ട് നിന്നു. എന്നാൽ ഒരു വർഷം പോലും തികയ്ക്കാതിരുന്ന ദാമ്പത്യം അവസാനിപ്പിച്ച് വീണ്ടും സിനിമയിലേക്ക് വന്നു. വിവാഹ മോചനവുമായി ബന്ധപ്പെട്ട കാരണങ്ങളിൽ ഉയർന്നുവന്നത് ദിലീപിന്റെ പേര് ആയിരുന്നു. മഞ്ജുവാര്യരുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ ഇത് കൂടുതൽ ശക്തമായി. പിന്നീട് അടൂർ ചിത്രത്തിലൂടെ വീണ്ടും ഇരുവരും ഒന്നിച്ചു. ജീവിതത്തിലും ഒന്നിക്കാനുള്ള നിമിത്തം കൂടിയായിരുന്നു ആ സിനിമ.

Stories you may like

ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്: ദുരനുഭവം പങ്കുവച്ച് ഗതാഗതമന്ത്രിയ്ക്ക് പരാതിയുമായി യുവ സംവിധായക

ജയിലിനുള്ളിൽ ഭീകരപ്രവർത്തനങ്ങൾക്കായി ആളെക്കൂട്ടി; ചെറുസംഘം തയ്യാർ; തടിയന്റവിട നസീറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ

എട്ട് വർഷം മുൻപ് നവംബർ 25 നായിരുന്നു ഇരുവരുടെയും വിവാഹം. എട്ടാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ദിലീപിനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ് കാവ്യ. അന്ന് തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കുമുള്ള മറുപടി കൂടി ആകുകയാണ് ഈ ചിത്രം.

കാവ്യയുമായുള്ള വിവാഹത്തിന് നാളുകൾക്ക് ശേഷം ആയിരുന്നു ദിലീപ് നടിയെ ആക്രമിച്ച കേസിൽ ജയിലിൽ ആകുന്നത്. ഇതെല്ലാം കാവ്യയുടെ നിർഭാഗ്യം ആണെന്നായിരുന്നു വിമർശനം. മഞ്ജുവുമായുള്ള വേർപിരിയലിനും കാരണം കാവ്യയാണെന്നുള്ള സംസാരവും ഉയർന്നു. ദിലീപിന്റെ ശനിദശ തുടങ്ങിയെന്ന് പരിഹസിച്ചവരും ഉണ്ടായിരുന്നു. എന്നാൽ ഒരിക്കലും ദിലീപ് കാവ്യയെ തള്ളിപ്പറഞ്ഞില്ല. എട്ട് വർഷങ്ങൾ പിന്നിടുമ്പോൾ സന്തുഷ്ടകുടുംബമാണ് ഇവരുടേത്. അതിനാൽ ഇപ്പോൾ വിമർശനങ്ങളോ പരിഹാസമോ ഇല്ല, മറിച്ച് ആശംസകൾ കൊണ്ട് ഇരുവരെയും മൂടുകയാണ് ആരാധകർ.

Tags: filmdileepcinemakavya
Share1TweetSendShare

Latest stories from this section

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

അതും സ്ത്രീകളുടെ ചുമതല തന്നെ: ജനന നിയന്ത്രണ മാർഗങ്ങളോടു മുഖം തിരിച്ച് പുരുഷന്മാർ, ഏറ്റവും കുറവ് ഈ ജില്ലകളിൽ

രേണു പറയുന്നത് പച്ചക്കള്ളം,വീട് ചോരുന്നില്ല; ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ല; വെളിപ്പെടുത്തലുമായി ബിൽഡർ

Discussion about this post

Latest News

ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്: ദുരനുഭവം പങ്കുവച്ച് ഗതാഗതമന്ത്രിയ്ക്ക് പരാതിയുമായി യുവ സംവിധായക

ഒരൊറ്റ ദിവസം കൊണ്ട് തൂക്കിയത് അനേകം റെക്കോഡുകൾ, പണി കൊടുത്തത് രാഹുൽ ദ്രാവിഡിന്; റൂട്ടിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

ഗില്ലേ ഞങ്ങൾക്ക് എല്ലാവർക്കും അറിയാം ഇങ്ങോട്ട് നോക്കിക്കോ, സാറയുടെ പേര് പറഞ്ഞ് ഇന്ത്യൻ നായകനെ ട്രോളി ജഡേജയും രാഹുലും; വീഡിയോ കാണാം

കിങ് നിങ്ങൾക്ക് യുവരാജാവിന് വഴി മാറി തരാം സന്തോഷത്തോടെ, കോഹ്‌ലിയുടെ അതുല്യ റെക്കോഡ് മറികടന്ന് ഗിൽ; ഇനി ലക്ഷ്യം ബ്രാഡ്മാൻ

ഡൽഹിയിൽ രണ്ടാം ദിവസവും ഭൂചലനം ; പ്രഭവ കേന്ദ്രം ഹരിയാന ; ആശങ്കയിൽ ജനങ്ങൾ

അറബിയും ഖുർആനും നിർബന്ധമായും പഠിച്ചിരിക്കണം ; മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് പുതിയ നിർദ്ദേശവുമായി ഇസ്രായേൽ

ജയിലിനുള്ളിൽ ഭീകരപ്രവർത്തനങ്ങൾക്കായി ആളെക്കൂട്ടി; ചെറുസംഘം തയ്യാർ; തടിയന്റവിട നസീറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ

ലഷ്‌കർ-ഇ-തൊയ്ബയും ജയ്ഷ്-ഇ-മുഹമ്മദും നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ സാധ്യത ; ഇന്ത്യയെ വിവരമറിയിച്ച് നേപ്പാൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies