തൃശൂർ: കണ്ണൂരിൽ നിന്നും വരുകയായിരുന്ന ലോറി തൃശൂരില്‍ നാടോടി സംഘത്തിനിടയിലേക്ക് പാഞ്ഞുകയറി രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട് . നാട്ടിക ജെ.കെ തിയറ്ററിനടുത്ത് ഇന്ന് പുലര്‍ച്ചെ നാലിനാണ് അപകടം ഉണ്ടായത്. കണ്ണൂരില്‍ നിന്നുവന്ന തടി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. റോഡ് ഡൈവേർഷൻ എന്ന ബോർഡ് വച്ചിരുന്നുവെങ്കിലും ലോറി അത് കണ്ടിരുന്നില്ല എന്നാണ് പോലീസ് സംശയിക്കുന്നത്.
50 വയസ്സുകാരനായ കാളിയപ്പൻ, 5 വയസ്സുള്ള ജീവൻ, 39 വയസ്സുള്ള നാഗമ്മ, 20 വയസ്സുള്ള രംഗഴി പിന്നെ ഒരു കുട്ടി എന്നിങ്ങനെ 5 പേരാണ് മരണപ്പെട്ടത്. നാട്ടിക ജെ കെ തിയേറ്ററിനടുത്ത് ഒരു റോഡ് ഡൈവേർഷൻ ബോർഡ് വച്ചിരുന്നു. ഇവിടെയാണ് ടെന്റ് അടിച്ച് നാടോടി കുടുംബം താമസിച്ചിരുന്നത്. ഒമ്പത് പേരാണ് സംഭവ സഥലത്ത് ഉണ്ടായിരുന്നത്. ഇതിൽ 5 പേർ തൽക്ഷണം മരണപെട്ടു.നാല് പേർ ആശുപത്രിയിലാണ്. രണ്ട് മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കും മൂന്ന് മൃതദേഹങ്ങൾ തൃശൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്കും മാറ്റിയിട്ടുണ്ട്.
Discussion about this post