ഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി കസ്റ്റിയിലായ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് ഡല്‍ഹി ഹൈക്കോടതി 29 ലേക്ക് മാറ്റി. കീഴടങ്ങിയ വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷമേ ജാമ്യാപേക്ഷ പരിഗണിയ്ക്കാവൂ എന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍ വാദിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ തീരുമാനം. ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവരാണ് ഇന്നലെ രാത്രി പൊലീസില്‍ കീഴടങ്ങിയത്. ഇവരെയും കനയ്യ കുമാറിനെയും ഒന്നിച്ച് ചോദ്യം ചെയ്യണമെന്ന ആവശ്യവും ഡല്‍ഹി പൊലീസ് മുന്നോട്ട് വെച്ചു.
മാര്‍ച്ച് രണ്ട് വരെയാണ് കനയ്യ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി.
Discussion about this post