ന്യൂഡൽഹി: ഭരണഘടനാ ദിവസത്തിൽ സഭയെ അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഭരണ ഘടനയെ കുറിച്ചും ഭരണഘടനാ നിർമ്മാണ സമിതിയെ കുറിച്ചും അവർ കടന്നു പോയ നാൾവഴിയെ കുറിച്ചും വിവരിക്കുന്ന വിവിധ പുസ്തകങ്ങൾ രാഷ്‌ട്രപതി പ്രകാശനം ചെയ്തു. രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക് സഭാ സ്പീക്കർ, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ചടങ്ങിൽ സന്നിഹിതർ ആയിരിന്നു.
നമ്മുടെ ഭരണഘടനാ നിർമ്മാണ സമിതിയെ കുറിച്ച് പരാമർശിച്ച രാഷ്‌ട്രപതി, ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയെ നിർമ്മിച്ച ബാബാ സാഹിബ് അംബേദ്ക്കറെ പ്രശംസിച്ചു. ഒരു രാജ്യം എന്ന നിലയിൽ നമ്മൾ നടന്നു കയറിയ നാളുകളെ കുറിച്ച് ചർച്ച ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞ രാഷ്‌ട്രപതി, രാഷ്ട്രത്തിന്റെ കാര്യം വരുമ്പോൾ നമ്മളെല്ലാവരും ഒന്നാണെന്നും വ്യക്തമാക്കി.
“ഭരണ ഘടനാ ദിവസത്തിന്റെ ഈ വേളയിൽ നിങ്ങൾക്ക് മുന്നിൽ സംസാരിക്കുന്നതിൽ എനിക്ക് അത്യധികം സന്തോഷം ഉണ്ട്. ഭരണ ഘടന ഈ രാജ്യത്തിൻറെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ്. ഇന്നേക്ക് 75 വർഷം മുന്നെയാണ് പുതുതായി ഉണ്ടായ നമ്മുടെ രാജ്യത്തിന് സ്വന്തമായി ഒരു ഭരണഘടന ഉണ്ടായത്. നമ്മുടെ ഭരണഘടനാ നമ്മുടെ ജനാധിപത്യത്തിന്റെ ആധാരശിലയാണ്. ഭരണഘടന തന്നെയാണ് നമ്മുടെ വ്യക്തിപരമായും സാമൂഹിക പരമായും ഉള്ള അന്തസ്സിനെ ഉയർത്തി പിടിക്കാൻ നമ്മെ സഹായിക്കുന്നത്.
ഈ രാജ്യത്തിൻറെ സ്വപ്‍നമായ നമ്മുടെ ഭരണഘടനയുടെ മാർഗ്ഗ നിർദ്ദേശം നടത്തിയത് ഭരണഘടനാ സമിതിയുടെ അധ്യക്ഷനായ ശ്രീ ബാബാ സാഹിബ് അംബേദ്‌കർ ആയിരിന്നു. അദ്ദേഹം തന്നെയാണ് പുരോഗമനപരവും സാമൂഹ്യ നീതിയിൽ അധിഷ്ഠിതവുമായ ഒരു ചട്ടക്കൂട് നമ്മുടെ ഭരണഘടനയ്ക്ക് നൽകിയത്. ഈ രാജ്യം ജനാധിപത്യത്തിൽ അധിഷ്ടിതമാണ് എന്ന് നമുക്ക് ഉറപ്പുവരുത്തിയത് ബാബാ സാഹിബ് അംബേദ്‌കർ ആണ്. അദ്ദേഹത്തിന്റെ പ്രവൃത്തിയുടെ ഫലമായിട്ടാണ് നമ്മൾ ഒരു ജനാധിപത്യ രാജ്യമായി ഇന്ന് ഇവിടെ ഒരുമിച്ചു കൂടിയിരിക്കുന്നത്.
ഈ അവസരം ഭരണഘടനാ സമിതിയിലെ സ്ത്രീ അംഗങ്ങളെ സ്മരിക്കുവാൻ കൂടി ഉള്ളതാണ്. . നമ്മുടെ ഭരണഘടന നിർമ്മാണത്തിന്റെ നാൾവഴികൾ നോക്കുമ്പോൾ ഈ മഹത്തായ രാജ്യത്തിൻറെ ചരിത്രവും പ്രൗഢിയും നമുക്ക് കാണാൻ സാധിക്കും. ഇന്ന് പ്രകാശനം ചെയ്ത പുസ്തകങ്ങളിലൂടെ ഭരണഘടനാ സമിതി കടന്നു പോയ വഴികളെ കുറിച്ച് നമുക്ക് ഒരു ധാരണ ലഭിക്കും.”
ഇനി വരാൻ പോകുന്ന സ്വതന്ത്ര ദിവസത്തിൽ നമ്മുടെ ഇതുവരെയുള്ള യാത്രയെ കുറിച്ച് നമ്മൾ വിലയിരുത്തേണ്ടതാണ്. നമ്മുടെ രാജ്യത്തിൻറെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുവാൻ ഈ യാത്രയിൽ നമ്മളെല്ലാവരും ഒന്നാണ്. രാഷ്‌ട്രപതി പറഞ്ഞു
Discussion about this post