ന്യൂഡല്‍ഹി: ചൊവ്വാഴ്ച്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ മൂന്ന് റെയില്‍ പ്രോജക്ടുകള്‍ മഹാരാഷ്ട്രയ്ക്കും മധ്യപ്രദേശിനും യുപിയ്ക്കും പ്രയോജനമാകുന്നതിനൊപ്പം മുംബൈയുടെയും പ്രയാഗ് രാജിന്റെയും വികസനത്തിനെ ത്വരിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
എക്‌സിലെ പോസ്റ്റിലാണ് അദ്ദേഹം തന്റെ മനസ്സുതുറന്നത്. മറ്റ് മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. നാച്ച്വറല്‍ ഫാമിംഗിലുള്ള പുതിയ തീരുമാനങ്ങള്‍ ഇന്ത്യന്‍ കാര്‍ഷികരംഗത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇങ്ങനെ ഒരു പരിശ്രമത്തിലൂടെ മണ്ണിന്റെ ആരോഗ്യവും ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കുമെന്നും അതുവഴി മികച്ച ഒരു കാര്‍ഷികഭാവി ഉറപ്പുവരുത്തുമെന്നും കുറിച്ചു.
മറ്റൊരു പോസ്റ്റില്‍ അതല്‍ ഇന്നോവേഷന്‍ മിഷനെക്കുറിച്ചും അദ്ദേഹം കുറിച്ചു. രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക വ്യാവസായിക രംഗങ്ങള്‍ക്ക് പുത്തന്‍ കരുത്തുപകരുന്ന ഒന്നാവും ഇതെ്ന്ന് അദ്ദേഹം വ്യക്തമാക്കി.
റയില്‍വേ പ്രോജക്ടുകള്‍ക്കായി 7927 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. നാച്ച്വറല്‍ ഫാമിംഗ് മിഷനുവേണ്ടി 7.5 ലക്ഷം ഹെക്ടറില്‍ കൃഷിയിറക്കുന്ന രു കോടി കര്‍ഷകര്‍ക്ക് വേണ്ടി അടുത്ത രണ്ടുവര്‍ഷങ്ങളില്‍ 2481 കോടി രൂപയാണ് കണക്കില്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post