രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് വിചിത്രമായ ദുര്‍ഗന്ധം റിപ്പോര്‍ട്ട് ചെയ്തത വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. സുനിത വില്യംസിന്റെ നേതൃത്വത്തിലുള്ള ബഹിരാകാശ യാത്രികര്‍ ഐഎസ്എസിലെ റഷ്യന്‍ പ്രോഗ്രസ് എംഎസ് 29 കാര്‍ഗോ ബഹിരാകാശ പേടകം തുറക്കുന്നതിനിടെയായിരുന്നു അസാധാരണ ഗന്ധവും ചോര്‍ച്ചയും . ഏകദേശം 6 മാസത്തേക്കുള്ള ഭക്ഷണവും മറ്റ് അടിസ്ഥാന സാമഗ്രികളും എത്തിക്കുന്ന ഈ ബഹിരാകാശ പേടകം ഡോക്ക് ചെയ്യുമ്പോഴാണ് ഗന്ധം പുറത്തുവന്നത്.
ഇതിന് പിന്നാലെ അന്തരീക്ഷം ശുദ്ധീകരിക്കാന്‍ നാസയും റോസ്‌കോസ്മോസും എയര്‍ സ്‌ക്രബിങ് സംവിധാനങ്ങള്‍ സജീവമാക്കി. എന്നാല്‍ ഇനി ഭയപ്പെടാനില്ലെന്നും നവംബര്‍ 24 ഞായറാഴ്ചയോടെ വായുവിന്റെ ഗുണനിലവാരം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നും ഫ്‌ലൈറ്റ് കണ്‍ട്രോളര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഭൂമിയിലേക്കുള്ള മടങ്ങിവരവിനുള്ള കൗണ്ട്ഡൗണ്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ആരംഭിച്ചുകഴിഞ്ഞു. 2025 തുടക്കത്തില്‍ ഐഎസ്എസില്‍ ഡോക്ക് ചെയ്യാന്‍ ക്രൂ ഡ്രാഗണ്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ ത്രസ്റ്റര്‍ തകരാറുകളാലും ഹീലിയം ചോര്‍ച്ചയാലും ഇരുവരും അവിടെ കുടുങ്ങിപ്പോകുകയായിരുന്നു.
നാസ ബഹിരാകാശയാത്രികന്‍ നിക്ക് ഹേഗ്, റോസ്‌കോസ്മോസ് ബഹിരാകാശയാത്രികന്‍ അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവര്‍ക്കൊപ്പം രണ്ട് ബഹിരാകാശയാത്രികര്‍ക്കും ക്രൂ-9-ലേക്ക് മടങ്ങാനുള്ള വാഹനത്തില്‍ നാസ ഇടം നല്‍കിയിട്ടുണ്ട്.
Discussion about this post