എറണാകുളം: കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം. കൊച്ചി ചേരാനെല്ലൂരിൽ ആണ് സംഭവം. ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നും കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍ വീഴുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന പാലത്തിൽ ലോറി ഇടിച്ചതോടെയാണ് അപകടമുണ്ടായത്.











