സ്ത്രീകളില്‍ പലരും നേരിടുന്ന പ്രശ്‌നമാണ് മുഖത്തെ രോമവളര്‍ച്ച. മുഖത്തെ രോമവളര്‍ച്ചയില്‍ തന്നെ അധികപേര്‍ക്കും ഏറ്റവുമധികം പ്രശ്‌നം മേല്‍ച്ചുണ്ടിന് മുകളില്‍ വളരുന്ന രോമമാണ്. പലപ്പോഴും ഹോര്‍മോണ്‍മാറ്റങ്ങളാണ് ഈ രോമവളര്‍ച്ചയ്ക്കുപിന്നില്‍. രോമങ്ങള്‍ നീക്കം ചെയ്യുക എന്നല്ലാതെ സ്ഥിരമായി പരിഹാരമൊന്നും അതിനില്ല. രോമവളര്‍ച്ച കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ചെയ്യേണ്ടത്. ഇതിന് സഹായകമാകുന്ന ചില പൊടിക്കൈകള്‍ നോക്കാം.
1. പാലും മഞ്ഞളും ചേര്‍ത്ത് തയ്യാറാക്കുന്ന പേസ്റ്റ് . ഇതിനായി ഒരു ചേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും പാലും യോജിപ്പിച്ച് തിക്ക് പേസ്റ്റാക്കിയെടുക്കുക. ഇത് ചുണ്ടിന് മുകളില്‍ തേച്ച് 15-20 മിനുറ്റ് വച്ച ശേഷം വെള്ളമുപയോഗിച്ച് കഴുകിക്കളയുക.
2. ചെറുനാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്തൊരു വാക്‌സ്. ഇതിനായി 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര, ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം എന്നിവ യോജിപ്പിച്ച് ഈ മിശ്രിതം ഒന്ന് ചൂടാക്കണം. ശേഷം ഇത് ആറാന്‍ വയ്ക്കണം. അല്‍പം കട്ടിയായ ഈ വാക്‌സ് ഒരു സ്പാചുലയോ വിരലോ ഉപയോഗിച്ച് ചുണ്ടിന് മുകളില്‍ തേക്കണം. ഇതിന് മുകളിലായി ഒരു കഷ്ണം തുണിയും അമര്‍ത്തി വയ്ക്കണം.
രോമം വളരുന്ന ദിശയുടെ വിപരീത ദിശയിലേക്കായി തുണി എളുപ്പത്തില്‍ വലിച്ചെടുത്താണ് വാക്‌സ് റിമൂവ് ചെയ്യേണ്ടത്.
3. പപ്പായയും മഞ്ഞളും ചേര്‍ത്ത മാസ്‌ക്്. പച്ച പപ്പായ അരച്ചതിന്റെ കൂട്ടത്തില്‍ ഒരു നുള്ള് മഞ്ഞളും ചേര്‍ത്ത് പേസ്റ്റ് ആക്കിയെടുത്ത് ഇത് ചുണ്ടിന് മുകളില്‍ തേച്ച് 15-20 മിനുറ്റ് വയ്ക്കുക. ശേഷം വെള്ളമുപയോഗിച്ച് കഴുകിക്കളയാം. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ രോമവളര്‍ച്ച മന്ദഗതിയിലാക്കുന്നു.
Discussion about this post