പാമ്പുകള്‍ക്ക് കാലില്ലെന്നാണ് ഇത്രകാലവും നമ്മള്‍ ധരിച്ചുവെച്ചിരുന്നത്. എന്നാല്‍ ഇവയ്ക്ക് കാലുണ്ട് എ്ന്നതാണ് വസ്തുത. പരിണാമം ഈ സ്ഥിയില്‍ എത്തിക്കുന്നതിന് മുമ്പ് ഈ കാലുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന നിരതമായിരുന്നു. എന്നാല്‍ ഇന്ന് പാമ്പുകളില്‍ കാലുകളുടെ ഘടന ഉണ്ടെങ്കിലും എല്ലാ പാമ്പിനങ്ങള്‍ക്കും അത് ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ ചില പാമ്പുകള്‍ക്ക് ഇത് ഭാഗികമായെങ്കിലും ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഒറ്റനോട്ടത്തില്‍ ഇവ മുള്ളുകള്‍ പോലെയാണ് കാണപ്പെടുന്നത്.
സോണിക് ഹെഗ്ഡെഹോഗ് എന്ന ജീനാണ് കൈകാലുകളുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്കുവഹിക്കുന്നത്. എന്നാല്‍ പാമ്പുകളില്‍ ഈ ജീനിന് ചില മ്യൂട്ടേഷനുകള്‍ സംഭവിച്ചു. 100 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അത്. സോണിക് ജീനിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്തോ അത് അതില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഇത് വ്യക്തമായത് ചില ഫോസിലുകളില്‍ നടത്തിയ പഠനവും മുന്‍നിര്‍ത്തിയാണ് 90 മില്യണ്‍ വര്‍ഷം പഴക്കമുള്ള പാമ്പ് ഫോസില്‍ ഇതിലേക്ക് വെളിച്ചം വീശുന്ന സൂചനകള്‍ നല്‍കുന്നുണ്ട്.
ഇന്നു കാണുന്ന പല്ലി മുതല്‍ ഉരഗവര്‍ഗ്ഗത്തില്‍ പെട്ട നടക്കുന്ന എല്ലാജീവികളുടെയും പാമ്പുകളുടെയും പൊതു പൂര്‍വ്വികന്‍ ഒന്നാണെന്ന് അറിയുക. ഇതില്‍ പല്ലിവര്‍ഗ്ഗക്കാര്‍ക്ക് കാലുകള്‍ നഷ്ടമായില്ല എന്നാല്‍ പാമ്പുകള്‍ക്ക് നേരെ ിരിച്ചും സംഭവിച്ചു.
ഇപ്പോഴും ചില പാമ്പുകളില്‍ കൈകാലുകള്‍ മുളയ്ക്കുന്നതിനാവശ്യമായ ജീനുകള്‍ വസിക്കുന്നുണ്ട്. ഉദാഹരണമായി പൈത്തനുകള്‍ക്ക് ഭാഗികമായ കാലുകളുടെ അസ്ഥികള്‍ വരെ രൂപപ്പെട്ടു കഴിഞ്ഞുവെന്നോര്‍ക്കണം. അതായത് പാമ്പുകള്‍ക്ക് കാലുകളുണ്ട് അത് നമ്മള്‍ക്ക് കാണാവുന്ന തരത്തിലുള്ള രൂപത്തിലല്ലെന്ന് മാത്രം.
Discussion about this post