ഉറക്കം ശരിയായി ലഭിച്ചില്ലെങ്കില്‍ മാരകരോഗങ്ങള്‍ ഉണ്ടാകുമെന്ന് അടുത്തിടെയാണ് ശാസ്ത്രം കണ്ടെത്തുന്നത്,കാരണം വ്യക്തിയുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ഒരുപോലെ സ്വാധീനിക്കുന്ന ഘടകമാണ ഉറക്കമെന്നത്്. എന്നാല്‍ ചെറിയ പാകപ്പിഴകള്‍ പോലും ഉറക്കത്തെ നശിപ്പിക്കാന്‍ ഇടയുണ്ട്. പുതിയ പഠനങ്ങള്‍ പ്രകാരം എല്ലാദിവസവും വ്യത്യസ്ത സമയങ്ങളില്‍ ഉറങ്ങാന്‍ കിടക്കുന്നത് ഹൃദ്രോഗങ്ങളും പക്ഷാഘാതവും പിടിപെടാന്‍ കാരണമാകുമെന്ന് വെളിപ്പെടുത്തുന്നു. ജേര്‍ണല്‍ ഓഫ് എപ്പിഡെമോളജി ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
40നും 79നും ഇടയില്‍ പ്രായമുള്ള 72,269 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തവരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഒരാഴ്ചത്തെ ഉറക്കത്തിന്റെ രീതി മനസിലാക്കാന്‍ ഒരു ആക്ടിവിറ്റി ട്രാക്കറും ഇവര്‍ ധരിച്ചിരുന്നു. ഈ ഡേറ്റ വിശദമായി പരിശോധിച്ച ഗവേഷകര്‍ വ്യത്യസ്ത സമയങ്ങളിലെ ഉറക്കം ഹൃദ്രോഗത്തിന് വഴിവെയ്ക്കുന്നുവെന്ന് കണ്ടെത്തി. എട്ട് വര്‍ഷത്തോളം നീണ്ടുനിന്ന പഠനത്തിലായിരുന്നു ഈ സുപ്രധാന കണ്ടെത്തല്‍.
പഠനത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് പക്ഷാഘാതവും ഹൃദ്രോഗവും ബാധിച്ചെന്നും ഗവേഷകര്‍ പറഞ്ഞു. പഠനത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ സ്ഥിരമായി വ്യത്യസ്ത സമയങ്ങളിലാണ് ഉറങ്ങാന്‍ കിടന്നത്. എന്നാല്‍ സ്ഥിരമായി ഒരേ സമയം ഉറങ്ങുന്നവര്‍ക്ക് മതിയായ ഉറക്കം ലഭിക്കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി.
65 വയസിന് മുകളിലുള്ളവര്‍ 7-8 മണിക്കൂര്‍ വരെയാണ് ഉറങ്ങേണ്ടത്. 18നും 64നും ഇടയിലുള്ളവര്‍ 7-9 മണിക്കൂര്‍ വരെ ഉറങ്ങണമെന്നും പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.
Discussion about this post