ന്യൂഡൽഹി: കോൺഗ്രസിന്റെ ദേശീയ പ്രവർത്തക സമിതി യോഗത്തിൽ സ്വയം വിമർശനവുമായി മല്ലികാർജുൻ ഖാർഗെ. മഹാരാഷ്ട്രയിലും ഹരിയാനയിലും സാഹചര്യങ്ങൾ ഒക്കെ നമുക്ക് അനുകൂലമായിരുന്നു. എന്നിട്ടും നമുക്ക് ജയിക്കാൻ പറ്റിയില്ല. ഇതിൽ നിന്നും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മൾ തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. കാർഗെ പറഞ്ഞു.
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തെ കുറിച്ച് പാർട്ടി ചർച്ചകൾ ആരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ (സിഡബ്ല്യുസി) ആദ്യ യോഗത്തിലാണ് ഖാർഗെയുടെ വിമർശനം.
നമ്മൾ നമ്മുടെ തന്നെ ശത്രുവാകും ചിലപ്പോൾ. നമ്മൾ നിരാശയിലും വിഷാദത്തിലുമാണ്. നമുക്ക് പ്രചാരണത്തിന് ആഖ്യാനങ്ങൾ ഒന്നും ഇല്ല എന്നാണ് പലരും പറയുന്നത്. എന്നാൽ ഇതൊക്കെ ചെയ്യേണ്ടത് ആരാണ് ? നമ്മൾ തന്നെയാണ് ചെയ്യേണ്ടത്. ഖാർഗെ പറഞ്ഞു.
താഴെത്തട്ടിലെ വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ നമ്മൾ പരാജയപെട്ടു. കോൺഗ്രസിന്റെ ഉണർവിനായി ബ്ലോക്ക് തലം മുതൽ എ ഐ സി സി വരെ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം കോൺഗ്രസ്സിന്റെ ഉണർവിനായി ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
Discussion about this post