സുരക്ഷയ്ക്ക് പ്രധാന്യം നല്കിയ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഊബര്‍. നിരവധി പുത്തന്‍ സവിശേഷതകളാണ് ഇതിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. യാത്രയ്ക്കിടെ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് തോന്നിയാല്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ശബ്ദം റെക്കോര്‍ഡ് ചെയ്യാനാവുന്ന ഫീച്ചറായ ഓഡിയോ റെക്കോര്‍ഡിംഗാണ് ഇതിലൊന്ന് എന്‍ക്രിപ്റ്റ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കുന്ന ഈ റെക്കോര്‍ഡിംഗുകള്‍ സുരക്ഷാ റിപ്പോര്‍ട്ടിന്റെ ഭാഗമായല്ലാതെ ഊബറിന് പോലും കേള്‍ക്കാനാവില്ല. രാജ്യവ്യാപകമായി ഈ ഫീച്ചര്‍ ലഭ്യമാകും.
വനിതാ ഡ്രൈവര്‍മാര്‍ക്ക് വനിതാ യാത്രക്കാരെ തന്നെ തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഫീച്ചറാണ് വുമണ്‍ റൈഡര്‍ പ്രിഫറന്‍സ്. ഇതുവഴി രാത്രിയിലും വനിതാഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. ഇതുവരെ 21,000 യാത്രകള്‍ ഈ ഫീച്ചര്‍ അനുസരിച്ച് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് കമ്പിനി അവകാശപ്പെടുന്നത്. 2 ശതമാനം മാത്രമുള്ള ഊബറിലെ വനിതാ ഡ്രൈവര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഈ രണ്ട് ഫീച്ചറുകളിലൂടെയും കമ്പിനി ലക്ഷ്യമിടുന്നത്.
അധിക സുരക്ഷ
യാത്രക്കിടെ റൂട്ട് മാറി യാത്ര ചെയ്യല്‍, ദീര്‍ഘ നേരം വാഹനം നിര്‍ത്തിയിടല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്ന റൈഡ്ചെക്ക് സജീവമാക്കല്‍, ഓട്ടോമാറ്റിക് ഓഡിയോ റെക്കോര്‍ഡിംഗ് പ്രവര്‍ത്തനക്ഷമമാക്കല്‍, വിശ്വസിക്കാവുന്ന വ്യക്തിയുമായി യാത്രയുടെ വിവരങ്ങള്‍ പങ്കിടല്‍ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കാന്‍ യാത്രക്കാര്‍ക്ക് സാധിക്കും.
എസ്ഒഎസ്
അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും അവരുടെ തത്സമയ ലൊക്കേഷന്‍ സഹിതം യാത്രാ വിവരങ്ങള്‍ വേഗത്തില്‍ കൈമാറാനും സഹായം നേടുന്നതിനും പോലീസുമായി സന്ദേശം പങ്കിടാന്‍ ഈ സംവിധാനം സഹായിക്കുന്നു.രണ്ട് വര്‍ഷമായി തെലങ്കാനയില്‍ നടപ്പാക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും പുതുതായി നടപ്പില്‍ വരുത്തുന്നത്.
Discussion about this post