കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണച്ച് മുന്‍ ലോക്‌സഭാ സ്പീക്കറും സി.പി.എം നേതാവുമായ സോമനാഥ് ചാറ്റര്‍ജി. ബംഗാളില്‍ ജനാധിപത്യത്തിന് നേര്‍ക്കുള്ള ആക്രമണത്തെ കോണ്‍ഗ്രസും സി.പി.എമ്മും യോജിച്ച് നേരിടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത് കേവലം രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ യോജിക്കുന്നത് മാത്രമല്ല വിഷയം. ആ പ്രതീക്ഷയില്‍ ജനങ്ങളെല്ലാം അവരുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്ന സാഹചര്യവുമുണ്ടാകും. ജനങ്ങള്‍ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തില്ലെങ്കില്‍ പിന്നെ തിരഞ്ഞെടുപ്പ് നടത്തിയിട്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ വിശാല സഖ്യം വേണമെന്ന നിര്‍ദേശം ആദ്യമായി മുന്നോട്ട് വെച്ചത് സോമനാഥ് ചാറ്റര്‍ജിയായിരുന്നു. കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളിയിരുന്നു. എന്നാല്‍ നീക്കുപോക്കുകളാവെന്ന നിര്‍ദേശവും മുന്നോട്ട് വെച്ചിരുന്നു.
Discussion about this post