പുണെ: 1993 ലെ മുംബൈ സ്‌ഫോടനപരമ്പര കേസില്‍ 42 മാസത്തെ തടവ് ശിക്ഷയ്ക്കു ശേഷം ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. ദത്തിനെ സ്വീകരിക്കാന്‍ കുടുംബങ്ങള്‍ പുണെ യേര്‍വാഡ ജയിലിലെത്തി. ഒക്ടോബര്‍ വരെ ജയിലില്‍ കഴിയേണ്ടിയിരുന്ന ദത്തിനെ നല്ലനടപ്പിന്റെ പേരിലാണ് നേരത്തേ മോചിപ്പിക്കുന്നത്.
ജയിലിലെ നല്ലനടപ്പിനെ തുടര്‍ന്ന് ഒരോ മാസവും ഏഴു ദിവസം വീതം ശിക്ഷയില്‍ ഇളവു ലഭിച്ചിരുന്നു. ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചശേഷം ബാക്കിയായ 450 രൂപയുമായാണ് അദ്ദേഹം ജയിലിന്റെ പടിയിറങ്ങിയത്. ജയിലിന് പുറത്ത് ഒരുവിഭാഗം ആളുകള്‍ ദത്തിനെ മോചിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയിരുന്നു. അവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ദത്തിനെ പുറത്തേക്ക് എത്തിച്ചത്.
സ്‌ഫോടന പരമ്പരയുടെ സമയത്ത് അനധികൃതമായി ആയുധം കൈവശം വച്ച കുറ്റത്തിനാണ് സഞ്ജയ് ദത്ത് അഞ്ചു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടത്. നേരത്തേ വിചാരണ നടക്കുന്ന സമയത്ത് 18 മാസം ജയിലിലായിരുന്നതിനാല്‍ അവശേഷിക്കുന്ന കാലാവധിയാണ് പിന്നീട് പൂര്‍ത്തിയായത്.
Discussion about this post