മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ആരാകും എന്ന ചർച്ച തുടരുന്നതിനിടെ മഹായുതി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബർ 5 ന് നടക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖർ ബവൻകുലെ ശനിയാഴ്ച പ്രഖ്യാപിച്ചു.
ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനത്ത് വച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് പരിപാടി നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ലോകത്തിൻ്റെ അഭിമാനമായ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ സാന്നിധ്യത്തിൽ ഡിസംബർ 5 2024, മുംബൈയിലെ ആസാദ് മൈതാനത്ത് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും.
സമൂഹമാദ്ധ്യമമായ എക്‌സിൽ ബവൻകുലെ പോസ്റ്റ് ചെയ്തു.
Discussion about this post