കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിലെ സ്വർണ കവർച്ചക്ക് പിന്നിൽ ക്വട്ടേഷൻ സംഘമാണ് എന്ന് വെളിപ്പെടുത്തി പൊലീസ്. കവർച്ചയ്ക്കിരയായ വ്യാപാരി ബൈജുവിന്റെ സുഹൃത്ത് രമേശാണ് മോഷണത്തിന്റെ സൂത്രധാരനെന്നും പോലീസ് വ്യക്തമാക്കി.
ബൈജുവിനെ കുറിച്ചും സ്വർണ്ണവുമായുള്ള ബൈജുവിന്റെ യാത്രയെക്കുറിച്ചും വ്യക്തമായി അറിയുന്ന ആൾ ആയിരിക്കും കവർച്ചയ്ക്ക് പിന്നിൽ എന്ന് അന്വേഷണസംഘം ആദ്യമേ ഉറപ്പിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ചപ്പോഴാണ് രമേശിന്റെ പങ്ക് വ്യക്തമായത്
തൃശ്ശൂർ, പാലക്കാട് സ്വദേശികളായ വിമൽ, രമേശ്, വിപിൻ, ഹരീഷ്, ലതീഷ് എന്നിവരാണ് പിടിയിൽ ആയത്. രമേശിന്റെ 12 ലക്ഷം രൂപയുടെ ക്വട്ടേഷൻ ഏറ്റെടുത്തായിരുന്നു പ്രതികളുടെ മോഷണം. ഈ പണം പ്രതികളിൽ നിന്ന് കണ്ടെടുത്തു. ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ജ്വല്ലറി പൂട്ടിയതിനുശേഷം സ്വർണ്ണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് യാത്ര തിരിച്ച് ബൈജുവിനെ കാറിലെതിയ ഒരു സംഘം ഇടിച്ചുവീഴ്ത്തി സ്വർണ്ണം കവരുകയായിരുന്നു
Discussion about this post