കൊച്ചി: കൊച്ചിയിൽ നഗരത്തെ ആശങ്കയിലാക്കി രണ്ടിടത്ത് തീപിടിത്തം. എറണാകുളം സൗത്തിൽ ആക്രി ഗോഡൗണും നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപത്തെ ആപ്പിൾ റസിഡൻസിയിലും ആണ് തീപിടിച്ചത്. രണ്ടിടങ്ങളിലും ഏതാണ്ട് അർദ്ധ രാത്രിയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്.
അർധരാത്രി ഒരു മണിയോട് കൂടെയാണ് എറണാകുളത്ത് ആക്രി ഗോഡൗൺ കത്തിയത്. 4 മണിക്കൂർ എടുത്താണ് ഒടുവിൽ തീ നിയന്ത്ര വിധേയമായത്. ഗോഡൗണിൽ തൊഴിലാളികൾ ഉണ്ടായിരുന്നത് ആശങ്ക ഉയർത്തിയെങ്കിലും പിന്നീട് ഗോഡൗണിലുണ്ടായിരുന്ന 9 തൊഴിലാളികളെയും അഗ്നിശമന സേന രക്ഷപ്പെടുത്തുകയുണ്ടായി. തീ പിടുത്തത്തെ തുടർന്ന് മുക്കാൽ മണിക്കൂറോളമാണ് ട്രെയിൻ ഗതാഗതം നിർത്തിവച്ചത്.
നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപത്തെ ആപ്പിൾ റസിഡൻസിയിലാണ് രണ്ടാമത്തെ തീപിടുത്തം. കാറുകളും ഏതാനും ബൈക്കുകളും കത്തിനശിച്ചു. അതെ സമയം നിലവിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു മുറിയിൽ പെൺകുട്ടി കുടുങ്ങി പോയെങ്കിലും കുടുങ്ങിയ പെൺകുട്ടിയെ വൈദ്യുതി പൂർണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ച് രക്ഷപ്പെടുത്തി. മുറിയിലെ എസിയും വയറിംഗും പൂർണ്ണമായും കത്തി നശിച്ചു









Discussion about this post