കുവൈത്ത് സിറ്റി: പരിശോധനയില്‍
എച്ച്ഐവി രോഗബാധിതരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്തില്‍ നിന്ന് നൂറിലേറെ പ്രവാസികളെ നാടുകടത്തി. സാംക്രമിക രോഗങ്ങളുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ക്ക് ശേഷമാണ് നാടുകടത്തല്‍. എയ്ഡ്സ് ആന്‍ഡ് വെനീറിയല്‍ ഡിസീസസ് കോണ്‍ഫറന്‍സിലാണ് ഇക്കാര്യം ആരോഗ്യ അധികൃതര്‍ വെളിപ്പെടുത്തിയത്.
കുവൈത്തില്‍ താമസിക്കുന്നതില്‍ എച്ച്ഐവി ബാധിതരായ 90 ശതമാനം ആളുകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ രോഗാവസ്ഥയെ കുറിച്ച് ബോധവത്കരണം നല്‍കാനും രോഗം കണ്ടെത്തിയ 90 ശതമാനം ആളുകള്‍ക്കും ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനും രാജ്യത്തിന് സാധിച്ചിട്ടുണ്ടെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അല്‍ അവാദി പറഞ്ഞു.
പരിശോധനകളും കൗണ്‍സിലിങും ദീര്‍ഘകാലം നീളുന്ന ഇഞ്ചക്ഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകളും നല്‍കി എയ്ഡ്സ് രോഗികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post