യുദ്ധരംഗത്തേക്ക് പോകുമ്പോള്‍ എന്താണ് സൈനികരെടുക്കുക. ആയുധങ്ങള്‍ എന്നാവും ഉത്തരം എന്നാല്‍ റോമന്‍ കാലഘട്ടത്തിലെ ജര്‍മ്മന്‍ യോദ്ധാക്കള്‍ക്ക് അതിലും ആവശ്യമുള്ള മറ്റൊന്നുണ്ടായിരുന്നു. അതാണ് സ്പൂണുകള്‍. ഇവര്‍ കൈവശം വച്ചിരുന്ന ചെറിയ സ്പൂണ്‍ ആകൃതിയിലുള്ള ഉപകരണങ്ങള്‍ അവര്‍ യുദ്ധരംഗത്ത് ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചതിന്റെ തെളിവായാണ് ഗവേഷകര്‍ പറയുന്നത്.
ആ മരുന്നുകള്‍ യഥാര്‍ത്ഥത്തില്‍ എന്തായിരുന്നുവെന്ന് അജ്ഞാതമാണ്; കറുപ്പ് പോലുള്ള മയക്കുമരുന്നുകളുടെ ഉപയോഗം ഗ്രീസിലും റോമിലും വ്യാപകമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ സ്ഥലങ്ങള്‍ക്ക് പുറത്ത് മയക്കുമരുന്നുകളുടെയും ഉത്തേജക വസ്തുക്കളുടെയും ഉപയോഗം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ കുറവാണ്.
ഇന്നത്തെ സ്‌കാന്‍ഡിനേവിയ, ജര്‍മ്മനി, പോളണ്ട് എന്നിവിടങ്ങളിലെ റോമന്‍ കാലഘട്ടത്തിലെ ശ്മശാന സ്ഥലങ്ങളില്‍ നിന്ന് ഈ വിചിത്ര വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. അവയുടെ ഹാന്‍ഡിലുകള്‍ക്ക് 4 മുതല്‍ 7 സെന്റീമീറ്റര്‍ (1.6 മുതല്‍ 2.8 ഇഞ്ച് വരെ) നീളമുണ്ട്, ഒരു ബൗള്‍ അല്ലെങ്കില്‍ ഫ്‌ലാറ്റ് ഡിസ്‌ക് ആണ് അറ്റത്ത്. ഇതിന് 1 മുതല്‍ 2 സെന്റീമീറ്റര്‍ വരെ വ്യാസമുണ്ട് ഇത് പലപ്പോഴും പുരുഷന്മാരുടെ ബെല്‍റ്റുകളില്‍ ഘടിപ്പിച്ചിരുന്നു, ഇത് മയക്കുമരുന്ന് ഉപയോഗത്തിന് തന്നെയുള്ളതായിരുന്നുവെന്നാണ് നിലവിലെ നിഗമനം.
ഒന്നാം ലോകമഹായുദ്ധസമയത്ത്, കൊക്കെയ്ന്‍ യുദ്ധരംഗത്ത് ഉപയോഗിച്ചിരുന്നതായി തെളിവുണ്ട്. രണ്ടാം ലോകമഹായുദ്ധസമയത്തും സഖ്യകക്ഷികളും അച്ചുതണ്ട് സേനകളും ആംഫെറ്റാമൈന്‍, മെത്താംഫെറ്റാമൈന്‍ തുടങ്ങിയ ഉത്തേജകങ്ങള്‍ വന്‍തോതില്‍ ഉപയോഗിച്ചിരുന്നു. 1966 നും 1969 നും ഇടയില്‍, യുഎസ് സൈനികര്‍ക്ക് ആംഫെറ്റാമൈന്‍ ഡെക്‌സെഡ്രിന്‍ ഉള്‍പ്പെടെ 225 ദശലക്ഷം ഉത്തേജക ഗുളികകളാണ് നല്‍കിയത്.
Discussion about this post