മാതാപിതാക്കൾ ഉപേക്ഷിക്കുകയോ മരണപ്പെടുകയോ ചെയ്തതിനെ തുടർന്ന് ശിശുക്ഷേമ സമിതിയിൽ എത്തുന്ന കുഞ്ഞുങ്ങളോട് ആയമാർ ചെയ്യുന്ന ക്രൂരത വിവരിച്ച് മുൻ ആയ. അഭയം തേടിയെത്തുന്ന കുഞ്ഞുങ്ങളോട് ഇവർ കണ്ണില്ലാത്ത ക്രൂരതയാണ് ചെയ്യുന്നത്. കണ്ടാൽ സഹിക്കാൻ കഴിയില്ല എന്ന് അവർ പറഞ്ഞു.
സിസിടിവി ഇല്ലാത്ത സ്ഥലങ്ങളിൽ വച്ചാണ് ഈ പിഞ്ഞു കുഞ്ഞുങ്ങളെ ഇവർ ഉപദ്രവിക്കുന്നത്. പിഞ്ചു കുട്ടികളുടെ ജനനേന്ദ്രിയത്തിലടക്കം ഉപദ്രവിക്കും. ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് സ്ഥിരമായ കാഴ്ചയാണ്. കുട്ടികളെ കുളിപ്പിക്കുമ്പോൾ ഉള്ളംകാലിൽ നുള്ളും. എപ്പോഴും വയറിളക്കമുള്ള ബുദ്ധിമാന്ദ്യമുള്ള കുട്ടിയുടെ ജനനേന്ദ്രിയത്തിനോട് ചേർന്ന് ചീർപ്പു കൊണ്ട് അടിക്കും. ആ കുട്ടി തന്നോട് ഒരു ദിവസം പരാതി പറഞ്ഞിട്ടുണ്ട്. ഇതിനെതിരെ പ്രതികരിക്കുന്നവർ അവിടെ ഒറ്റയ്ക്കാവുന്ന അവസ്ഥയാണ്. എന്നാൽ പ്രതികരിച്ച് കുട്ടികളെ അടിച്ചതിന് നടപടി നേരിട്ട് പുറത്തുപോകുന്നവർ അതുപോലെ തിരിച്ചുകയറും എന്നും മുൻ ആയ പറഞ്ഞു.
ഇപ്പോൾ കേസിൽപെട്ട ആയമാർ നേരത്തെയും സമാനമായ കുറ്റം ചെയ്തിട്ടുണ്ട്. പുറത്ത് അറിയുമ്പോൾ ഇവരെ താത്കാലികമായി പുറത്താക്കും. എന്നാൽ പാർട്ടി ഇടപെട്ട് പിന്നെയും തിരിച്ചു വരും. അതെ സമയം കിടക്കയിൽ പതിവായി മൂത്രം ഒഴിക്കുന്ന കുട്ടിയെ കാര്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പ്രധാന പ്രതി അജിത ഒരു വിവാഹ വേദിയിൽ വച്ച് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞിരുന്നു. കുട്ടിയെ ഉപദ്രവിച്ചെന്ന് വ്യക്തമായിട്ടും അത് കേട്ട് സന്തോഷിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോർട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ല.
ഒരാഴ്ചയോളം വിവരം ഇവർ മറച്ചുവെച്ചു. ഇതിനിടെ കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നത് കൊണ്ട് വിവരം പുറത്തുവരാൻ വൈകി. വേദനകൊണ്ട് കുട്ടി കരഞ്ഞുവെങ്കിലും പ്രതികൾ അനങ്ങിയില്ല. ആഴ്ച ഡ്യൂട്ടി മാറി പുതിയ ആയയാണ് കുളിപ്പിച്ചപ്പോഴാണ് കുട്ടികൾ വേദനയെടുത്ത് നിലവിളിക്കുന്നത് ശ്രദ്ധയിൽ പെട്ടതും വിവരം പുറത്ത് വന്നതും.
Discussion about this post