പത്തനംതിട്ട : അന്തരിച്ച മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം . പത്തനംതിട്ട കളക്ടറേറ്റിലേക്ക് ആണ് സ്ഥലംമാറ്റം നൽകിയിരിക്കുന്നത്. നേരത്തെ കോന്നി തഹസിൽദാർ ആയിരുന്നു മഞ്ജുഷ.
നവീൻ ബാബുവിന്റെ മരണത്തിനുശേഷം മഞ്ജുഷ അവധിയിൽ തുടരുകയാണ്. മഞ്ജുഷയുടെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് സർക്കാർ സ്ഥലം മാറ്റം നൽകിയിരിക്കുന്നത്. ഉത്തരവാദിത്തപ്പെട്ട ചുമതലകളിൽ നിന്നൊഴിവാക്കി കളക്ടേറ്റിലേക്ക് മാറ്റി നൽകണമെന്ന് മഞ്ജുഷ ആവശ്യപ്പെട്ടിരുന്നു.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിന് കാരണമായ കൈക്കൂലി ആരോപണത്തിൽ കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ അന്വേഷണം പൂർത്തിയാക്കി. അന്തിമ റിപ്പോർട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും.
Discussion about this post