തിരുവനന്തപുരം: അവശ്യ സാധനങ്ങൾ വാങ്ങാൻ പണമില്ലാത്തതു കാരണം സബ്സിഡി ഇനങ്ങളിൽപ്പെട്ട വൻപയർ, ജയ അരി, പച്ചരി, വെളിച്ചെണ്ണ എന്നിവയുടെ വില സപ്ലൈകോ വീണ്ടും വർദ്ധിപ്പിച്ച് സപ്ളൈകോ.
സബ്സിഡി സാധനങ്ങളിൽ അരി ഒഴികെ മറ്റുള്ളവയുടെ സ്റ്റോക്ക് മിക്ക ഔട്ട് ലെറ്റുകളിലും നവംബർ അവസാനത്തോടെ തീർന്നിരുന്നു. സബ്സിഡി ഇല്ലാത്ത സാധനങ്ങളുടെ വില്പനയും കുറഞ്ഞു. പണം ലഭിക്കാത്തതിനെ തുടർന്ന് മൊത്ത വിതരണക്കാർ വിതരണം ഭാഗീകമായി അവസാനിപ്പിച്ചതാണ് കാരണം. 600 കോടി രൂപയാണ് വിതരണക്കാർക്ക് സപ്ലൈകോ നൽകാനുള്ളത്. കുടിശ്ശിക തന്നു തീർത്തില്ലെങ്കിൽ ടെൻഡറിൽ പോലും പങ്കെടുക്കില്ലെന്ന് വിതരണക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഓണത്തിനു മുമ്പും സമാനമായ പ്രതിസന്ധിയാണ് ഉണ്ടായിരുന്നത് .അടിയന്തര സഹായമായി 100 കോടി രൂപ നൽകിയാണ് അന്ന് കാര്യങ്ങൾ ഒരുവിധം ശരിയാക്കിയത് . ഇത് കൂടാതെ ഓണത്തിന് അടിയന്തര സഹായമായി 225 കോടി രൂപയും സർക്കാർ സപ്ലൈകോയ്ക്ക് അനുവദിച്ചിരുന്നു. എന്നാൽ ഇതിനെ തുടർന്ന് കാര്യങ്ങൾ വീണ്ടും പഴയപടി ആവുകയായിരുന്നു.
ഡിസംബർ വരെ 125 കോടി മാത്രമാണ് കിട്ടിയത്. ജനുവരിയിൽ 50 കോടി കൂടി ലഭിച്ചു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നിസ്സഹായത കാട്ടുകയാണ് ധനവകുപ്പ്. പോംവഴിയായി പ്രതിമാസം 30 കോടിവീതം നൽകാൻ ഭക്ഷ്യവകുപ്പ് കത്തയച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.
Discussion about this post