പാരിസ് : നട്ടെല്ലിന് പരിക്ക് സംഭവിച്ചവര്‍ എഴുന്നേറ്റ് നില്‍ക്കുക നടക്കുക എന്നതൊക്കെ ഉറപ്പ് പറയാന്‍ കഴിയുന്ന കാര്യങ്ങളായിരുന്നില്ല ഇന്നലെ വരെ. എന്നാല്‍ ഇപ്പോഴിതാ ഈ രംഗത്ത് ഒരു വന്‍ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് ശാസ്ത്രം. തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്ത് ് വൈദ്യുത ഉത്തേജനം നല്‍കുന്നത്, സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റ ആളുകളെ എളുപ്പത്തില്‍ നടക്കാന്‍ സഹായിച്ചേക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. തലച്ചോറും സുഷുമ്‌നാ നാഡിയും തമ്മിലുള്ള ബന്ധം പൂര്‍ണമായും അറ്റുപോകാത്തവര്‍ക്കും കാലുകള്‍ ഇപ്പോഴും ചെറിയ തോതില്‍ എങ്കിലും ചലിപ്പിക്കാന്‍ കഴിയുന്നവര്‍ക്കുമാണ് ഇത് പ്രയോജനകരമാവുക.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഗവേഷണ സംഘമാണ് പുതിയ കണ്ടെത്തലിനു പിന്നില്‍. സുഷുമ്‌നയിലെ ക്ഷതങ്ങള്‍ മാറാന്‍ തലച്ചോറിലെ ഏത് മേഖലയാണ് സഹായിക്കുന്നത് എന്നതായിരുന്നു ആദ്യപടി. ഇങ്ങനെ പരിക്കേറ്റ എലികളുടെ ബ്രെയിന്‍ ആക്ടിവിറ്റി പരിശോധിച്ചു.
മസ്തിഷ്‌കത്തിലെ ഹൈപ്പോതലാമസില്‍ ഉത്തേജനം, ആഹാരം, പ്രചോദനം എന്നിവ റെഗുലേറ്റ് ചെയ്യപ്പെടുന്നുവെന്നും കണ്ടെത്തി. എലികളില്‍ സംഘടിപ്പിച്ച പരീക്ഷണങ്ങള്‍ക്കു ശേഷം കണ്ടെത്തലുകള്‍ ഉറപ്പിക്കുന്നതിനായി വുള്‍ഫ്ഗാംഗ് ജെയ്ഗര്‍ എന്ന 54 വയസുള്ള പുരുഷനിലും ജെയ്ഗര്‍ എന്ന സ്ത്രീയിലും പരീക്ഷിച്ചു. രോഗികള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം വൈദ്യുത പ്രവാഹം ഉണ്ടാക്കുന്ന ഓണാക്കാനാകും. സ്വന്തമായി നടക്കാനും കോണിപ്പടികള്‍ ഉള്‍പ്പെടെ കയറാനുമാകുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
Discussion about this post