ഭക്ഷണം പാചകം ചെയ്യുമ്പോള്‍ പല കയ്യബദ്ധങ്ങളും സംഭവിക്കാറുണ്ട്. പലപ്പോഴും ഉപ്പ് അധികമാകാം, അല്ലെങ്കില്‍ ഉപ്പ് ചേര്‍ക്കാന്‍ മറന്നു പോകാം. അതുപോലെ തന്നെയാണ് കറികളില്‍ അബദ്ധത്തില്‍ അധിക അളവില്‍ എണ്ണ ചേര്‍ക്കുക എന്നതും. ഇനി കറികളില്‍ എണ്ണ കൂടിപ്പോയയെന്നോര്‍ത്ത് വിഷമിക്കേണ്ട. ഇതിനുള്ള പരിഹാരം വാഗ്ദാനം ചെയ്തുള്ള വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.
കണ്ടന്റ് ക്രിയേറ്ററായ ദീപ്തി കപുറാണ് കറികളില്‍ നിന്ന് അധിക എണ്ണ എങ്ങനെ നീക്കം ചെയ്യാമെന്ന് കാണിക്കുന്ന ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. എണ്ണ കുടിപ്പോയെന്ന് കണ്ടാല്‍ പാനിന്റെ മധ്യത്തിലായി പച്ചക്കറികള്‍ മാറ്റി ഒരു ചെറിയ പാത്രം കമഴ്ത്തിവെക്കുക. അതിന് ശേഷം ഒരു അടപ്പ് ഉപയോഗിച്ച് പാന്‍ മൂടി കറി പാചകം ചെയ്യുക. കുറച്ച് സമയത്തിന് ശേഷം
നിങ്ങള്‍ മൂടി നീക്കംചെയ്ത് ചെറിയ പാത്രം മാറ്റി നോക്കിയാല്‍ പാനിന്റെ മധ്യഭാഗത്ത് അധിക എണ്ണ മുഴുവന്‍ അടിഞ്ഞുകൂടിയതായി കാണാം.
ഇതോടെ വശങ്ങളില്‍നിന്ന് കറി കോരി മാറ്റി ഉപയോഗിക്കാം എന്നാണ് ദീപ്തി പറയുന്നത്. ഇതുവരെ ഈ വീഡിയോ 12 ലക്ഷത്തിലധികം ആളുകളാണ് ഇന്‍സ്റ്റാഗ്രാമില്‍ കണ്ടത്. നിരവധി പേരാണ് ഇവരുടെ മാര്‍ഗ്ഗത്തെ അഭിനന്ദിച്ചുകൊണ്ട് എത്തിയത്. വളരെ ഗുണകരമായ ഒന്നാണ് ഇതെന്നാണ് ഭൂരിപക്ഷം പേരും കമന്റുചെയ്തിരിക്കുന്നത്.
View this post on Instagram









Discussion about this post