പത്തനംതിട്ട : പത്തനംതിട്ട അടൂരിൽ 17 വയസ്സുകാരിയെ ഗർഭിണിയാക്കിയ കുറ്റത്തിന് കാമുകൻ അറസ്റ്റിൽ. 17 വയസ്സുള്ള പെൺകുട്ടി പ്രസവിച്ച് എട്ടുമാസത്തിനുശേഷമാണ് കാമുകൻ അറസ്റ്റിലായിരിക്കുന്നത്. വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു 17 വയസ്സുകാരിയും 21കാരനായ കാമുകനും ഒന്നിച്ച് കഴിഞ്ഞിരുന്നത്.
അടൂര്‍ ഏനാത്ത് ആണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യൻ എന്ന യുവാവിനെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയായേക്കുമെന്നാണ് സൂചന.
പെൺകുട്ടിയുടെ അമ്മയുടെ അറിവോടെ ആയിരുന്നു കുട്ടി കാമുകനൊപ്പം കഴിഞ്ഞിരുന്നത്. ഇത് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതോടെ ഇവരുടെ ഒരു ബന്ധു പോലീസിൽ പരാതി നൽകുകയായിരുന്നു. തുടക്കം മുതൽ തന്നെ പെൺകുട്ടിയുടെ അമ്മയ്ക്ക് അറിയാമായിരുന്ന ബന്ധമാണ് ഇരുവരും തമ്മിലുള്ളത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post