ന്യൂഡൽഹി: ഇന്ത്യയിൽ കോടീശ്വരന്മാരുടെ എണ്ണത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യയിൽ വർദ്ധിച്ച അതിധനികരുടെ 32 ആണ്. ഇതോടു കൂടി ഇന്ത്യയിലെ അതിധനികരുടെ എണ്ണം 185 ആയി. 835 അതിധനികരുമായി അമേരിക്കയും 427 പേരോടെ ചൈനയും മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. UBS-ൻ്റെ ഏറ്റവും പുതിയ ബില്യണയർ അംബിഷൻസ് റിപ്പോർട്ട് ആണ് ഇന്ത്യയിലെ അതിധനികരുടെ എണ്ണം പുറത്ത് വിട്ടത്.
കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഇന്ത്യ 32 ശതകോടീശ്വരന്മാരെയാണ് പുതുതായി ചേർത്തത് , ഏകദേശം 21% വർദ്ധന, 2015 മുതൽ ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയിലധികമായി (123%). കഴിഞ്ഞ വർഷം, ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആസ്തി 42.1% ഉയർന്ന് 905.6 ബില്യൺ ഡോളറിലെത്തി.
ശത കോടീശ്വരന്മാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണെങ്കിലും ചൈനയുടെ സ്ഥിതി ആശങ്ക ഉളവാക്കുന്നതാണ്. യുഎസ് 84 ശതകോടീശ്വരന്മാരെ ചേർത്തപ്പോൾ ചൈനയിൽ 93 പേർ കുറയുകയാണുണ്ടായത് . അമേരിക്കയിലെ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 4.6 ട്രില്യണിൽ നിന്ന് 5.8 ട്രില്യൺ ഡോളറായി ഉയർന്നപ്പോൾ ചൈനയിൽ ഇത് 1.8 ട്രില്യണിൽ നിന്ന് 1.4 ട്രില്യൺ ഡോളറായി കുറഞ്ഞു.
Discussion about this post