തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ വൈദ്യുതി മന്ത്രിയുമായ എ കെ ബാലൻ രംഗത്ത് . റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടികളാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി . വൈദ്യുതി കമ്പനികളുമായുള്ള ദീർഘകാലകരാർ റദ്ദാക്കിയത് വീണ്ടുവിചാരം ഇല്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സർക്കാരിൻറെ കാലത്തെ ദീർഘകാല കരാർ ക്രമവിരുദ്ധമായിരുന്നു. എന്നാൽ കരാർ റദ്ദാക്കുമ്പോൾ പ്രത്യാഘാതങ്ങൾ മനസ്സിലാക്കിയില്ല. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായി കാര്യങ്ങൾ. വൈദ്യുതി വകുപ്പും മന്ത്രിയും അറിയാതെയാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post