ചെന്നൈ: ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെയും ബാഹുബലി’യുടെ നിർമാതാവ് ഷോബു യാർലഗദ്ദയുടെയും വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പിന് ശ്രമം. ഇരുവരുടെയും പരാതിയില്‍ തമിഴ്നാട് പോലീസ് സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു.
യാർലഗദ്ദയുടെ വാട്സാപ് ഹാക്ക് ചെയ്ത സംഘം സിനിമയില്‍ നിന്നും ഉള്‍പ്പെടെയുള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പണം ആവശ്യപ്പെട്ട് സന്ദേശം അയയ്ക്കുകയായിരുന്നു.
സന്തോഷ് ശിവന്റെ വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്തവർ അസിസ്റ്റന്റ് ഡയറക്ടർമാരുടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പുനടത്താനാണു ശ്രമം നടത്തിയത്. ഇതിനൊപ്പം സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കാനും ശ്രമിച്ചു.
സന്തോഷ് ശിവൻ ആണെന്ന പേരിൽ മറ്റുള്ളവര്‍ക്ക് സന്ദേശങ്ങൾ അയക്കുകയും തമിഴ്, മലയാളം, സിനിമ പ്രവര്‍ത്തകരെയും തട്ടിപ്പിനിരയാക്കാന്‍ ശ്രമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
യാർലഗദ്ദയും സന്തോഷ് ശിവനും സമൂഹമാധ്യമങ്ങൾ വഴി തട്ടിപ്പ് സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Discussion about this post