മുംബൈ: താനൊരു തീവ്രവാദിയല്ലെന്നും അങ്ങനെ ചിത്രീകരിക്കരുതെന്നും ബോളിവുഡ് താരം സഞ്ജയ് ദത്ത്്. ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ഥന്.
സ്വാതന്ത്യത്തിനായി ഞാന്‍ 23 വര്‍ഷം കാത്തിരിക്കുകയായിരുന്നു. ആയുധ നിരോധന നിയമപ്രകാരമാണ് ഞാന്‍ ശക്ഷിക്കപ്പെട്ടത്. അല്ലാതെ തീവ്രവാദിയായിട്ടല്ല. ദയവ് ചെയ്ത് എന്നെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി എന്ന് വിശേഷിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1993ലെ മുംബൈ സ്ഥോടനക്കേസുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന സഞ്ജയ് ദത്ത് ഇന്ന് രാവിലെയാണ് ജയില്‍ മോചിതനായത്.തോളിലൊരു സഞ്ചിയുമായി ജയിലിന് പുറത്തിറങ്ങിയ ദത്ത് നിലത്ത് ചുംബിക്കുകയും ജയിലിന് മുകളിലെ ഇന്ത്യന്‍ പതാകയ്ക്ക് സല്യൂട്ട നല്‍കുകയും ചെയ്തു.തുടര്‍ന്ന് ഭാര്യ മാന്യത ദത്തിനൊപ്പം മുബൈയിലെ സിദ്ദിവിനായക ക്ഷേത്രത്തിലേക്ക് പോയി.
ജയിലിലെ 42 മാസത്തെ ശിക്ഷയ്ക്ക് ശേഷം നല്ലനടപ്പ് പരിഗണിച്ച് ശിക്ഷാ കാലയളവില്‍ മൂന്നു മാസത്തെ ഇളവ് ലഭിച്ചതിനാലാണ് ദത്ത് വ്യാഴായഴ്ച ജയില്‍ മോചിതനായത്.
Discussion about this post