ജീവിതത്തിൽ എന്നും ഉയർന്ന ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. ഇതിനായി ചെറിയ നിക്ഷേപങ്ങൾ നടത്തി സമ്പാദ്യം നടത്തുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, പലരും വലിയ നിക്ഷേപ തുക കാരണം ഇത്തരം ശീലം വേണ്ടെന്നും വക്കാറുണ്ട്.
എന്നാല്‍, ചെറിയ ചെറിയ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് ഭാവിയിൽ വലിയൊരു തുക നേടാൻ സാധിച്ചാലോ… അത്തരത്തിൽ വലിയൊരു സമ്പാദ്യം ആണ് നിങ്ങളുടെ സ്വപ്നം എങ്കിൽ അതിനുള്ള മികച്ച അവസരമാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഒഫ് ഇന്ത്യ (എൽഐസി) ഒരുക്കുന്നത്.
എൽഐസിയുടെ ജീവൻ ആനന്ദ് പോളിസി എന്ന നിക്ഷേപ പദ്ധതിയാണ് ഇത്തരത്തില്‍ സംഭവത്തിനുള്ള വലിയ അവസരം ഒരുക്കുന്നത്. ഈ പദ്ധതി വഴി ദിവസം തോറും വെറും 45 രൂപ നിക്ഷേപിച്ച് 25 ലക്ഷം രൂപ വരെ നിങ്ങള്‍ക്ക് സമ്പാദിക്കാം.
കുറഞ്ഞ പ്രീമിയത്തിൽ വലിയ സമ്പാദ്യം പദ്ധതിയിലൂടെ സ്വന്തമാക്കാമെന്നതാണ് ജീവൻ ആനന്ദ് പോളിസിയുടെ ഏറ്റവും വലിയ പ്രത്യേകത. നിങ്ങൾ എത്ര കാലത്തേക്കാണോ പോളിസിയിൽ തുടരുന്നത് ആ കാലാവധി അവസാനിക്കുന്നതുവരെ പ്രീമീയം തുക അടയ്ക്കണം. നിരവധി മെച്യൂരിറ്റി ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കുന്നു. നിക്ഷേപ തുകയ്ക്ക് പരിധിയില്ല. ഒരു ലക്ഷം രൂപ മുതൽ എത്ര രൂപയുടെ നിക്ഷേപം വരെ ഇതിലൂടെ നിങ്ങള്‍ക്ക് നടത്താൻ സാധിക്കും.
ദിവസം തോറും 45 രൂപയുടെ നിക്ഷേപം ആണ് നടത്താന്‍ സാധിക്കുക. ഇത്തരത്തിൽ 35 വർഷമാണ് പദ്ധതിയിൽ നിക്ഷേപിക്കേണ്ടത്. അതായത് പ്രതിവർഷം നിങ്ങൾ 16,300 രൂപ ജീവൻ ആനന്ദ് പോളിസിയിൽ നിക്ഷേപിക്കണം. അത്തരത്തിൽ നിങ്ങളുടെ മൊത്തം നിക്ഷേപതുക 5,70,500 രൂപയാകും. മെച്യൂരിറ്റി കാലയളവിനുശേഷം, ഈ തുക ചേർത്ത് 8.60 ലക്ഷം രൂപ റിവിഷണറി ബോണസും 11.50 ലക്ഷം രൂപ ഫൈനൽ ബോണസും ലഭിക്കും. ജീവൻ ആനന്ദ് പോളിസിയിൽ രണ്ട് തവണ ബോണസും ലഭിക്കും. ഇതിന് നിങ്ങളുടെ പോളിസി 15 വർഷത്തേക്കായിരിക്കണം.
പദ്ധതിയിൽ ചേരുന്നവർക്ക് നികുതി ഇളവ് ലഭിക്കില്ല. എന്നാൽ മറ്റ് നിരവധി തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭ്യമാണ്. നാല് രീതിയിലൂടെയാണ് പദ്ധതിയിൽ നിന്ന് പണം ലഭിക്കുന്നത്. പോളിസി ഉടമ മരിക്കുകയാണെങ്കിൽ, നോമിനിക്ക് പോളിസിയുടെ 125 ശതമാനം മരണ ആനുകൂല്യം ലഭിക്കും. കൂടാതെ പോളിസി കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പോളിസി ഉടമ മരിച്ചാൽ, നോമിനിക്ക് ഉറപ്പുനൽകിയ സമയത്തിന് തുല്യമായ പണം ലഭിക്കും.
Discussion about this post