അബുദാബി : മഴ പെയ്യാനായി യുഎഇയിലെ മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന. യുഎഇയിലെ വിവിധ മസ്ജിദുകളിലായി നടന്ന പ്രാർത്ഥനയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. രാവിലെ 11ന് നടന്ന പ്രാർത്ഥനയിൽ വിശ്വാസികൾ ഒത്തുചേർന്ന് മഴയിലൂടെ ഭൂമി അനുഗ്രഹിക്കപ്പെടുന്നതിനായി പ്രാർത്ഥിച്ചു.
2022ലും സമാനമായ രീതിയിൽ യുഎഇയിൽ മഴ പെയ്യുന്നതിനായി പ്രത്യേക പ്രാർത്ഥനകൾ നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മഴയ്‌ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌തിരുന്നു.
മസ്ജിദുകളിൽ പെരുന്നാൾ നമസ്‌കാരത്തിന് സമാനമായ രണ്ട് റക്അത്തുകളും തുടർന്ന് ഇമാമിന്റെ പ്രഭാഷണവും നടന്നു. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് സഊദ് ബിൻ സഖർ അൽ ഖാസിമി, കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി എന്നിവരും മഴയ്ക്കായുള്ള പ്രാർത്ഥനയിൽ പങ്കെടുത്തു.
Discussion about this post