അമര്‍ ചിത്രകഥ പോലെ തുടങ്ങി ഒരു നാടോടിക്കഥ പോലെ തീര്‍ന്നു പോയ ഫോര്‍ സിനിമ . അതായിരുന്നു ടൊവിനോയ തോമസ് നായകനായി എത്തിയ അജയന്റെ രണ്ടാം മോഷണം (എആര്‍എം) രണ്ടര മണിക്കൂര്‍ നേരം ഒരു ഫുള്‍ ടൈം എന്റര്‍ടെയ്‌നര്‍ ആയ സിനിമ കണ്ടിറങ്ങിയ കാഴ്ചക്കാര്‍ എല്ലാം ഒരു നാടോടി കഥ വായിച്ചു തീര്‍ത്ത സംതൃപ്തിയിലായിരുന്നു.
ഒരു കഥയും മൂന്നു കാലവും മൂന്ന് കഥാപാത്രങ്ങളുമാണ് എആര്‍എം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഈ മൂന്ന് വ്യത്യസ്തമായ കാലത്തെ അതിന്റെ ചാരുതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സംവിധായകന്‍ ജിതിന്‍ ലാലിന് കഴിഞ്ഞിട്ടുണ്ട്.
ഒരു സംശയവും കൂടാതെ പ്രേക്ഷകർ 100 കോടി ക്ലബിലെത്തിച്ച ചിത്രമായിരുന്നു അജയന്റെ രണ്ടാം മോഷണം. ആഗോള തലത്തിൽ ചിത്രം 100 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു. ടൊവിനോയുടെ ആദ്യ സോളോ 100 കോടി കളക്ഷൻ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. 2024-ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ അഞ്ചാമത്തെ 100 കോടി കളക്ഷൻ ചിത്രമായും എആർഎം മാറി. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം എന്നിവയാണ് ഈ വർഷം 100 ക്ലബ്ബില്‍ നേടിയ മറ്റ് ചിത്രങ്ങള്‍.
മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യു ജി എം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയാ തോമസുമാണ് അജയന്റെ രണ്ടാം മോഷണം നിര്‍മിച്ചിരിക്കുന്നത്. നവാഗതനായ സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, കൃതി ഷെട്ടി എന്നിവരാണ് ടൊവിനോയുടെ നായികമാരായി എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം രോഹിണി മുഴുനീള കഥാപാത്രമായി വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Discussion about this post