തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണ സമയത്ത് ഡ്രൈവറായി ഒപ്പമുണ്ടായിരുന്ന അർജുനെതിരെ കേസുണ്ടായിരുന്നത് ബാലഭാസ്കറിന് അറിയാമായിരുന്നെന്ന് ഭാര്യ ലക്ഷ്മി. എങ്കിലും അർജുന്‍ കുറ്റവാളിയാണെന്നു ബാലഭാസ്കര്‍ വിശ്വസിച്ചിരുന്നില്ല. തനിക്ക് ആദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകൾ താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു.
അടുത്തിടെയാണ് മലപ്പുറത്ത് സ്വർണത്തട്ടിപ്പ് കേസിൽ അര്‍ജുന്‍ പിടിയിലായത്. അപകട സമയത്ത് താനല്ല, ബാലഭാസ്കറാണ് കാർ ഓടിച്ചിരുന്നത് എന്ന് അര്‍ജുന്‍ മൊഴി മാറ്റിയിരുന്നു. അര്‍ജുന്‍ പറഞ്ഞത് കള്ളമാണെന്ന് മൊഴി നല്‍കിയതിന് തനിക്കെതിരെ അയാൾ കേസ് കൊടുത്തിട്ടു ഉണ്ടെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മിയുടെ തുറന്നു പറച്ചില്‍.
അടുത്ത സൗഹൃദമുണ്ടായിരുന്ന പാലക്കാട് ചെർപ്പുളശേരി പൂന്തോട്ടം കുടുംബത്തിലെ ബന്ധുവാണ് അര്‍ജുന്‍. അവിടെ വച്ചാണ് ബാലു അയാളെ പരിചയപ്പെട്ടത്. ഒരു കേസിൽപെട്ട് ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലാണെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ജോലി വേണമെന്നും പറഞ്ഞപ്പോൾ സഹായിക്കാമെന്നു കരുതിയാണ് ബാലു തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. അര്‍ജുന്‍ സ്ഥിരം ഡ്രൈവര്‍ ആയിരുന്നില്ല. ആവശ്യമുള്ളപ്പോള്‍ വിളിക്കുമ്പോള്‍ മാത്രം വണ്ടി ഓടിക്കാന്‍ വരും. അപകട ശേഷം അർജുനുമായി ഒരു ബന്ധവുണ്ടായിരുന്നില്ല. അയാളാണ് വാഹനം ഓടിച്ചതെന്ന് തുറന്നുപറഞ്ഞതിന്റെ പേരിൽ തങ്ങള്‍ക്കെതിരെ അയാൾ കേസ് കൊടുത്തിട്ടുണ്ടെന്നും ലക്ഷ്മി പറഞ്ഞു.
ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകൾ താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി. ഇഷ്ടപ്പെടുന്നവരെ അങ്ങേയറ്റം ആത്മാർഥമായി വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതായിരുന്നു ബാലുവിന്റെ രീതി.
തന്റെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നതു മനുഷ്യത്വമില്ലായ്മയാണ്. കണ്ടതല്ലേ തനിക്ക് പറയാൻ കഴിയൂ. ഊഹാപോഹങ്ങൾ പറ്റില്ല. കുറ്റം ചെയ്യാത്ത ആരുടെയും കണ്ണീരുണ്ടാകാൻ ആഗ്രഹമില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. തന്റെ ജീവനായിരുന്ന 2 പേരുടെ ആത്മാക്കൾക്കായി ചെയ്യാനാകുന്നത് അറിയാവുന്ന കാര്യങ്ങൾ കൃത്യമായി നിയമത്തിനു മുന്നിൽ അവതരിപ്പിക്കുകയായിരുന്നു.
ബോധം തെളിഞ്ഞതു മുതൽ അന്വേഷണ ഏജൻസികൾക്കും കോടതിയിലുമെല്ലാം മൊഴി നൽകി. ഇരിക്കാൻപോലും ബുദ്ധിമുട്ടായിരുന്ന ഘട്ടത്തിലും മണിക്കൂറുകളോളം മൊഴി നൽകിയിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
Discussion about this post