ദമാസ്കസ്: ഈ ആഴ്ച ആദ്യമാണ് സിറിയയിലെ പ്രസിഡൻ്റ് ബാഷർ അൽ-അസാദിൻ്റെ സർക്കാറിനെ വിമത സേന അട്ടിമറിച്ചത്. ഹയാത്ത് തഹ്‌രീർ അൽ-ഷാം എന്ന തീവ്രവാദ ഗ്രൂപ്പാണ് ഇതിന്റെ പുറകിലെ പ്രധാന ശക്തി. എന്നാൽ അട്ടിമറിയെ തുടർന്ന് സിറിയയുടെ കൈവശമുള്ള ആയുധങ്ങൾ തീവ്രവാദികളുടെ കയ്യിൽ അകപ്പെടുമോ എന്ന ഭയത്തിലായിരിന്നു അതിർത്തി രാജ്യമായ ഇസ്രയേലും ലോകവും.
എന്നാൽ അങ്ങനൊരു സാധ്യതക്ക് പോലും ഇടം നൽകാനാവില്ല എന്ന് തീരുമാനമെടുത്തിരിക്കുകയാണ് ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് . ഇതിന്റെ ഭാഗമായി സിറിയയിൽ ആയുധ സംവിധാനങ്ങൾക്ക് നേരെ കനത്ത വ്യോമാക്രമണം നടത്തിയിരിക്കുകയാണ് സൈന്യം.
ഡമസ്‌കസ്, ഹോംസ് എന്നിവിടങ്ങളിലാണ് കനത്ത വ്യോമാക്രമണം ഇസ്രായേൽ നടപ്പിലാക്കിയത്. വിമാന ഭേദക ബാറ്ററികൾ, സിറിയൻ എയർഫോഴ്‌സ് എയർഫീൽഡുകൾ, ഡസൻ കണക്കിന് ആയുധ ഉൽപ്പാദന കേന്ദ്രങ്ങൾ ഉൾപ്പെടെ നിരവധി ലക്ഷ്യങ്ങൾ തകർത്തതായി ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് അറിയിച്ചു.
ഐഡിഎഫ് 350-ലധികം വ്യോമാക്രമണങ്ങളാണ് ഇതുവരെ സിറിയയിൽ നടത്തിയത്. ആയുധ ഡിപ്പോകൾ, സൈനിക ഘടനകൾ, ലോഞ്ചറുകൾ, ഫയറിംഗ് പൊസിഷനുകൾ എന്നിവയുൾപ്പെടെ 130 ഗ്രൗണ്ട് ആസ്തികൾ തകർത്തു. 15 നാവിക കപ്പലുകൾ നങ്കൂരമിട്ടിരുന്ന രണ്ട് സിറിയൻ നാവിക കേന്ദ്രങ്ങളും ഇസ്രായേലി നാവികസേന ആക്രമിക്കുകയും ഡസൻ കണക്കിന് മിസൈലുകൾ നശിപ്പിക്കുകയും ചെയ്തു.
Discussion about this post