ജെഎന്‍യു വിഷയം ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ബിജെപി തന്ത്രമൊരുക്കുന്നു. ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ രാജ്യത്ത് മുഴങ്ങുന്നത് അംഗീകരിക്കാനാകുമോ എന്ന് ആളുകളെ അറിയിച്ച് ഉത്തര്‍പ്രദേശിലെ വീടുതോറും സന്ദര്‍ശിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അമിത്ഷാ നിര്‍ദ്ദേശം നല്കി.
ജെഎന്‍യു ക്യാമ്പസില്‍ മുഴങ്ങി കേട്ട ‘ഇന്ത്യയുടെ
നാശം വരെ പോരാട്ടം തുടരും’,’അഫ്സല് ഗുരു സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ദേശവിരുദ്ധമാണോ അല്ലയോ എന്ന് രാഹുല്‍ ഗാന്ധി ജനങ്ങളോട് പറയണമെന്നും അമിത്ഷാ പറഞ്ഞു.ലക്നൗവില്‍ സംഘടിപ്പിച്ച ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെഎന്‍യു ക്യാമ്പസില്‍ അഭിപ്രായ സ്വാതന്ത്ര്യം നിരോധിച്ചു എന്നു പറയുന്ന രാഹുല്‍ ഗാന്ധി ക്യാമ്പസില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ ദേശവിരുദ്ധമാണോ എന്ന് വ്യക്തമാക്കണമെന്ന് അമിത്ഷാ ആവര്‍ത്തിച്ചു പറഞ്ഞു. ജെഎന്‍യു വിഷയത്തില്‍ രാഹുലും കോണ്‍ഗ്രസ് പാര്‍ട്ടിയും നിശബ്ദത വെടിയണെമെന്നും ജനങ്ങളോട് മറുപടി പറയാന്‍ തയ്യാറാവണെമെന്നു അദ്ദേഹം പറഞ്ഞു
ഈ വിഷയത്തില്‍ ബിജെപിയുടെ നിലപാട് വളരെ വ്യക്തമാണെന്നും അമിത്ഷാ പറഞ്ഞു. അത്തരം മുദ്രാവാക്യങ്ങള്‍ രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് നടന്നാലും ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും കര്‍ശന നടപടി എടുക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. ബിജെപി ഒരിക്കലും അത്തരം മുദ്രാവാക്യങ്ങള്‍ പിന്തുണയ്ക്കുന്നില്ല എന്നും അമിത്ഷാ പറഞ്ഞു.
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post