കാൻബെറ : ആരാധകരുടെ ശല്യവും ബഹളവും ഇല്ലാതെ ഒന്ന് സ്വസ്ഥമായി വിവാഹ വാർഷികം ആഘോഷിക്കാൻ ഇറങ്ങിയതായിരുന്നു വിരാട് കോഹ്ലിയും അനുഷ്ക ശർമയും. പക്ഷേ പാപ്പരാസികളുടെ കണ്ണിൽ നിന്നും ഒഴിഞ്ഞുമാറാൻ താര ദമ്പതിമാർക്ക് കഴിഞ്ഞില്ല. ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ ഷോപ്പിംഗ് നടത്തുന്ന വിരാടിന്റെയും അനുഷ്കയുടെയും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വിരാട്-അനുഷ്ക ദമ്പതികളുടെ ഏഴാം വിവാഹ വാർഷികമായിരുന്നു ഡിസംബർ 11ന്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഇരുവരും ആശംസകൾ ഒന്നും കൈമാറിയിരുന്നില്ലെങ്കിലും താരങ്ങൾ സ്വകാര്യമായി വിവാഹവാർഷിക ആഘോഷം നടത്തിയിരുന്നു. ഇതിനായി ഓസ്ട്രേലിയയിൽ ഷോപ്പിങ്ങിന് ഇറങ്ങിയപ്പോഴാണ് വിരാടും അനുഷ്കയും പാപ്പരാസികളുടെ കണ്ണിൽപ്പെട്ടിരിക്കുന്നത്.
വിരാട് കോഹ്ലിയും അനുഷ്‌ക ശർമ്മയും 2013 ൽ ഒരു ടിവി പരസ്യത്തിൻ്റെ സെറ്റിൽ വെച്ചാണ് ആദ്യമായി പരസ്പരം കാണുന്നത്. സൗഹൃദത്തിൽ ആയ ശേഷം ഇരുവരും ഏകദേശം 4 വർഷത്തോളം ഡേറ്റിംഗ് നടത്തി. 2017 ഡിസംബർ 11-ന് ഇറ്റലിയിൽ വച്ചായിരുന്നു താരദമ്പതികളുടെ വിവാഹം നടന്നിരുന്നത്.
Discussion about this post