ന്യൂഡൽഹി:മോദി ഭരണകൂടത്തിന്റെ വാഗ്ദാനങ്ങളിൽ ഒന്നാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. പാർലമെന്റിൽ വോട്ടിനിട്ട് പാസാക്കുക എന്നതാണ് അടുത്ത ഘട്ടം. ഇരു സഭകളിലും ഭൂരിപക്ഷം ഉള്ളത് കൊണ്ട് ബില്ല് പാസാകും എന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാൽ ഇതോടു കൂടി ഇനി വരാൻ പോകുന്ന ദശകങ്ങളിൽ ബി ജെ പി യുടെ അപ്രമാദിത്വം തിരഞ്ഞെടുപ്പുകളിൽ കാണേണ്ടി വരുമോ എന്ന ഭയത്തിലാണ് പ്രതിപക്ഷ കക്ഷികൾ.
അത് കൊണ്ട് തന്നെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.
തങ്ങളുടെ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഒരേസമയം തെരഞ്ഞെടുപ്പിനെ എതിർക്കുന്നതായും കോൺഗ്രസ് ലോക്‌സഭാംഗം കെ സുരേഷ് പറഞ്ഞു. ബില്ല് ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിടണം എന്നാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് ജയറാം രമേശ് വ്യക്തമാക്കിയത്.
എന്നാൽ ബില്ലിനെതിരെ രൂക്ഷ വിമർശനമാണ് ഡി എം കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ ഉയർത്തിയത്. ബില്ല് ഡ്രാക്കോണിയൻ ആണെന്നും. ഫെഡറൽ വ്യവസ്ഥക്ക് നേരെയുള്ള കടന്നു കയറ്റമാണ് ബില്ലിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിപക്ഷ പാർട്ടികളും നിന്ന് ഇതിനെ എതിർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് അടിക്കടിയുണ്ടാകുന്ന തിരഞ്ഞെടുപ്പുകൾ കാരണം പലപ്പോഴും ശ്രദ്ധയും പണവും അനാവശ്യമായി ചിലവാക്കുന്നത് ഒഴിവാക്കുക എന്നതാണ് ഇതിൽ കൂടെ ബി ജെ പി ലക്‌ഷ്യം വെക്കുന്നത്. 1970 കളിൽ അധികാരം നിലനിർത്തുന്നതിന് വേണ്ടി ഇന്ദിര ഗാന്ധി ഇടപെടുന്നത് വരെ കേന്ദ്ര സംസ്ഥാന തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് രാജ്യത്ത് നടന്നു കൊണ്ടിരുന്നത്,
Discussion about this post