ലോക ചെസ് ചാമ്പ്യൻപട്ടം ഏറ്റുവാങ്ങി ഇന്ത്യയുടെ അഭിമാന താരം ഡി ഗുകേഷ്. ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് 2024 ലെ ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടി. എക്കാലത്തെയും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി മാറിയിരിക്കുകാണ്. ഏറ്റവും പ്രായം കുറഞ്ഞ ആൾ മാത്രമല്ല, ഈ നേട്ടം കൈവരിക്കുന്ന ആദ്യ കൗമാരക്കാരനും ഗുകേഷ് ആണ്. ഗുകേഷിലൂടെ 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചതുരംഗക്കളിയുടെ ചാമ്പ്യൻപട്ടം ഇന്ത്യയിലേക്ക് എത്തുന്നത്.
കറുത്ത കരുനീക്കിയാണ് ഗുകേഷ് വിജയത്തിലെത്തിയത്. ഡിംഗ് ലിറന് വെള്ളക്കരുവിന്റെ ആനുകൂല്യം ലഭിച്ചിട്ടുകൂടി ഗുകേഷ് പൊരുതി ജയിക്കുകയായിരുന്നു. അവസാനമത്സരത്തിന് മുൻപ് രണ്ട് വീതം ജയങ്ങളാണ് ഇരു താരങ്ങളും സ്വന്തമാക്കിയത്. ബാക്കി 9 മത്സരങ്ങൾ സമനിലയിൽ കലാശിക്കുയായിരുന്നു.
നന്നേ ചെറുപ്പിത്തിലെ വിജയങ്ങൾ സ്വന്തമാക്കിയ ഗുകേഷിന്റെ ആസ്തിയും സ്വന്തമായുള്ള വാഹനവും ചർച്ച ചെയ്യുകയാണ് ആരാധകർ. റിപ്പോർട്ടുകൾ പ്രകാരം 8.26 കോടി രൂപയാണ് ഗുകേഷിന്റെ ആസ്തി. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതിഫലമാണ് ഗുകേഷിനെ കോടിപതിയാക്കിയത്.
പരസ്യങ്ങളിലൂടെയും മികച്ച വരുമാനം ലഭിക്കുന്നുണ്ട്. ബ്രാൻഡ് എൻഡേഴ്സ്മെന്റ് ഡീൽ റഡാറുകളിൽ ഗുകേഷ് ഇതിനോടകം ഉണ്ടെന്നാണ് വിവരം.വയസ് വെറും 18 ആണെങ്കിലും 1.05 കോടി രൂപ വിലമതിക്കുന്ന മെർസിഡീസ് കാറിന്റെ ഉടമ കൂടിയാണ് ഗുകേഷ്.
Discussion about this post