ന്യൂഡൽഹി : കോൺഗ്രസും ഗാന്ധി കുടുംബവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വിശദമാക്കി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. തന്റെ രാഷ്ട്രീയ ജീവിതം സൃഷ്ടിച്ചതും അവസാനിപ്പിച്ചതും ഗാന്ധി കുടുംബം ആണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറെ വർഷങ്ങളായി ഗാന്ധി കുടുംബവുമായി വലിയ ബന്ധമില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ 10 വർഷമായി തനിക്ക് സോണിയ ഗാന്ധിയെ കാണാൻ അവസരം ലഭിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുമായി താൻ ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ശരിയായ രീതിയിൽ സമയം ചെലവഴിച്ചിട്ടുള്ളത്. പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. രണ്ടുതവണ ഫോണിൽ സംസാരിച്ചിരുന്നു എന്നത് മാത്രമാണ് പ്രിയങ്കയുമായുള്ള ബന്ധം എന്നും മണിശങ്കർ അയ്യർ വ്യക്തമാക്കി.
വാർത്ത ഏജൻസി ആയ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മനുഷ്യൻ അയ്യർ താനും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ അറിയിക്കാൻ പ്രിയങ്കയെ ആണ് ഏൽപ്പിച്ചിരുന്നത് എന്നും മണിശങ്കർ അയ്യർ ഓർമ്മിച്ചു.
Discussion about this post