ന്യൂഡല്‍ഹി: കേരളത്തിലെ ഒരു സർവകലാശാല കൂടി വ്യാജ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. നേരത്തെ ഒരു സർവകലാശാല മാത്രമായിരുന്നു സംസ്ഥാനത്ത് വ്യാജ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ പുതുക്കിയ ലിസ്റ്റ് പ്രകാരം 2 സർവ്വകലാശാലകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇൻ്റർ നാഷ്ണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ, കുന്ദമംഗലം( International Islamic University of Prophetic Medicine -IIUPM), വ്യാജ സർവകലാശാലയുടെ പട്ടികയിലാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്ത് ആകെ 21 വ്യാജ സർവകലാശാലകളാണുള്ളത്. ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ഡല്‍ഹിയിലാണ്. ഡല്‍ഹിയിൽ 8 സർവ്വകലാശാലകൾ വ്യാജ പട്ടികയിലാണ്.
Discussion about this post