ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു ക്യാമ്പസില്‍ ഇന്ന് നടക്കുന്ന ഇന്ത്യപാകിസ്ഥാന്‍ ഏഷ്യാകപ്പ് മത്സരം പ്രദര്‍ശിപ്പിക്കാന്‍ എ.ബി.വി.പി . സംഘടന ജനറല്‍ സെക്രട്ടറി സൗരഭ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. മത്സരം കാണെണമെന്ന് വിദ്യാര്‍ത്ഥികള്‍ ആഗ്രഹം പ്രകടിപ്പിതിനാലാണ് തത്സമയം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സൗരഭ് പറഞ്ഞു.മഹിമാന്ദവി ഹോസ്റ്റലിന് മുന്നിലാവും പ്രദര്‍ശനം സംഘടിപ്പിക്കുക.കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണാനായാണ് ഈ സംവിധാനം ഒരുക്കുന്നതെന്നും സൗരഭ് അറിയിച്ചു.
അഫ്‌സല്‍ഗുരു അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകളും വിവാദങ്ങളും നിലനില്‍ക്കുന്നതിനിടെയാണ് ക്യാമ്പസില്‍ ഇന്ത്യപാക് മത്സരം തത്സമയം പ്രദര്‍ശിപ്പിക്കുന്നത്. അതേസമയം ആര്‍ക്കും ഏതു കാര്യവൂം ക്യാമ്പസില്‍ സംഘടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മുമ്പും ഒരുപാട് പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ ഉപാധ്യക്ഷ ഷഹല റാഷിദ് പ്രതികരിച്ചു.
Discussion about this post