ആഡംബര പ്രിയരായ വളര്‍ത്തുമൃഗങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ അത്തരത്തിലുള്ള ഒരു നായയുടെ കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ഈ നായയെ സ്വന്തമാക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 8 ലക്ഷം രൂപയെങ്കിലും വേണം.
തീര്‍ന്നില്ല, ഇതിന്റെ ഒരു മാസത്തെ പരിപാലനത്തിന് ചെലവാകുന്ന തുക അറുപതിനായിരം രൂപയിലും അധികമാണ്. പ്രത്യേക ഭക്ഷണം, പ്രത്യേക താമസം എന്നിവയ്ക്ക് പുറമേ താമസിക്കാന്‍ എസി നിര്‍ബന്ധമാണ് ഇദ്ദേഹത്തിന്. കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ് എന്ന് അറിയപ്പെടുന്ന ഇനത്തില്‍പ്പെട്ട നായയാണ് ഈ ആഡംബരപ്രിയന്‍. ദിവസങ്ങള്‍ക്കു മുന്‍പ് ഡല്‍ഹിയില്‍ നടന്ന പെറ്റ് ഫെഡ് ഇന്ത്യ ഇവന്റില്‍ പങ്കെടുപ്പിക്കുന്നതിനായി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ നിവാസിയായ വിനായക് പ്രതാപ് സിംഗ് ഈ ഇനത്തില്‍പ്പെട്ട തന്റെ നായയെ കൊണ്ടുവന്നതോടെയാണ് കഥ പുറംലോകം അറിയുന്നത്.
വിനായക് പ്രതാപ് സിംഗിന്റെ ഈ് നായയുടെ പേര് തോര്‍ എന്നാണ്. അമേരിക്കയില്‍ നിന്നുമാണ് താന്‍ തോറിനെ സ്വന്തമാക്കിയത് എന്ന് വിനായക് സൂചിപ്പിച്ചു. തോറിന് 72 കിലോ ഭാരവും 75 സെന്റീമീറ്റര്‍ ഉയരവുമുണ്ട്.
മാംസവും നായ്ക്കള്‍ക്കായുള്ള പ്രത്യേക ഭക്ഷണവും ദിവസത്തില്‍ മൂന്നു തവണ വീതം കഴിക്കും ഒരു ദിവസം 250 ഗ്രാം ചിക്കന്‍ തോറിന് നിര്‍ബന്ധമാണ്. ഷാംപൂ, കൃത്യമായ വൈദ്യ പരിശോധന, താമസിക്കാനും മറ്റുമായുള്ള സൗകര്യങ്ങള്‍ എന്നിവയ്‌ക്കൊക്കെയായി പ്രതിമാസ ചെലവ് 50,000 മുതല്‍ 60,000 രൂപ വരെ പോകാറുണ്ട്. ചൂടുകാലത്ത് കുടിക്കാന്‍ തണുത്ത വെള്ളം നല്‍കുകയും കൂടാതെ ദിവസത്തില്‍ മൂന്ന് തവണ കുളിപ്പിക്കുകയും ചെയ്യണം.
Discussion about this post