ഹൈദരാബാദ്: തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2 ൻ്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഒമ്പതുവയസുകാരന് മസ്തിഷ്ക മരണം സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് അമ്മ രേവതി മരിച്ചിരുന്നു. ‘പുഷ്പ 2’ ൻ്റെ പ്രീമിയറിൽ നടൻ അല്ലു അർജുനെ കാണാൻ ആയിരക്കണക്കിന് ആരാധകർ തിരക്കു കൂടിയതിനെ തുടർന്നാണ് സംഭവം.
ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ സി വി ആനന്ദും തെലങ്കാന ഗവൺമെൻ്റ് ഹെൽത്ത് സെക്രട്ടറി ഡോ ക്രിസ്റ്റീനയും സംസ്ഥാന സർക്കാരിന് വേണ്ടി കിംസ് ഹോസ്പിറ്റലിൽ എത്തി. തിക്കിലും തിരക്കിലും പെട്ട് ഓക്‌സിജൻ്റെ അഭാവം മൂലമാണ് ശ്രീ തേജിന് മസ്തിഷ്‌ക മരണം സംഭവിച്ചതെന്ന് കമ്മീഷണർ ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു.
ദുരന്തത്തിന് കാരണമായെന്ന് ആരോപിച്ച് ഹൈദരാബാദ് പോലീസ് സന്ധ്യ തിയറ്റർ മാനേജ്‌മെൻ്റിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഡിസംബർ 4 ന് രാത്രി അല്ലു അർജുൻ്റെ വരവ് ലോക്കൽ പോലീസിനെ അറിയിക്കുന്നതിൽ മാനേജ്‌മെൻ്റ് പരാജയപ്പെട്ടതുൾപ്പെടെ 11 പ്രധാന വീഴ്ചകൾ ഡിസംബർ 12-ന് നോട്ടീസ് എടുത്തു കാട്ടി.
Discussion about this post