ഭോപ്പാൽ: തെരുവുകൾ യാചകമുക്തമാക്കാനുള്ള തീരുമാനവുമായി മദ്ധ്യപ്രദേശിലെ ഇൻഡോർ. യാചകർക്ക് പണം നൽകുന്നവർക്കതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാനാണ് തീരുമാനം. പുതുവർഷം ജനുവരി ഒന്ന് മുതൽ ഇത് നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
ഇൻഡോറിൽ ഭിക്ഷാടനം നിരോധിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിറക്കിയതായി ജില്ലാ കളക്ടർ ആശിഷ് സിംഗ് പറഞ്ഞു. ഭിക്ഷാടനത്തിനെതിരായ ബോധവൽക്കരണ കാമ്പയിൻ ഈ മാസം അവസാനം വരെ തുടരും. ജനുവരി ഒന്നു മുതൽ ആരെങ്കിലും ഭിക്ഷ കൊടുക്കുന്നതായി കണ്ടെത്തിയാൽ അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആളുകൾക്ക് ഭിക്ഷ നൽകി കുറ്റക്കാരാകരുതെന്ന് ഇൻഡോറിലെ എല്ലാ നിവാസികളോടും അഭ്യർഥിക്കുന്നതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
യാചകരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പൈലറ്റ് പ്രോജക്ടിന് കീഴിലാണ് ഇൻഡോർ തെരുവുകളെ യാചകമുക്തമാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുന്നത്. ഡൽഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇൻഡോർ, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, പട്‌ന, അഹമ്മദാബാദ് എന്നീ 10 നഗരങ്ങളെയാണ് പദ്ധതി ഉൾക്കൊള്ളുന്നത്.
Discussion about this post