തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയ ശില്പി വി.എം സുധീരനാകുമെന്ന് ടിഎന്‍ പ്രതാപന് എംഎല്‍എ. വിഎം സുധീരന്റെ രാഷ്ട്രീയസംശുദ്ധിയും സ്വീകര്യതയുമാണ് കോണ്‍ഗ്രസിന്റെ മൂലധനമെന്ന് ടി.എന്‍ പ്രതാപന് പറഞ്ഞു.
പാര്‍ട്ടി പറഞ്ഞാല്‍ താനും മത്സരരംഗത്തുണ്ടാകും. മണ്ഡലമാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തെരഞ്ഞെടുപ്പു വരുമ്പോഴുണ്ടാകുന്ന വാര്‍ത്തകള്‍ മാത്രമായേ കാണാന്‍ കഴിയൂ. പാര്‍ട്ടി തന്ന ചുമതലകളെല്ലാം കൃത്യമായി നിര്വ്വഹിയ്ക്കാന് തനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
വരുന്ന തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നാണ് തന്റെ നിലപാടെന്നും പ്രതാപന് വ്യക്തമാക്കി. കൊടുങ്ങല്ലൂരില്‍ ബിജെപിയും ഇടതുമുന്നണിയും യുഡിഎഫിന് ഭീഷണിയല്ല. സംസ്ഥാനത്തിന് പോലും മാതൃകയായ പദ്ധതികള്‍ നടപ്പിലാക്കിയ യുഡിഎഫിനനകൂലമാകും കൊടുങ്ങല്ലൂരിലെ ജനവിധിയെന്നും ടിഎന്‍ പ്രതാപന് പറഞ്ഞു.
Discussion about this post