മിക്ക ആളുകളെയും വല്ലാതെ അലട്ടുന്ന ഒരു പ്രശ്‌നമാണ് തലയിലെ താരന്‍. പല മരുന്നുകളും പ്രയോഗിച്ച് നോക്കിയിട്ടും ഇത് പൂര്‍ണ്ണമായി മാറാത്തവരുമുണ്ട്. തലയില്‍ കൂടുതലായും കാണപ്പെടുന്ന ഇത് മുടികൊഴിച്ചിലിന് കാരണമാകുന്നതിനൊപ്പം പുരികം കണ്‍പീലികള്‍ എന്നിവിടങ്ങളിലേക്കും പടരാനുള്ള സാധ്യതയുണ്ട്. താരന് നിരവധി നാടന്‍ പ്രയോഗങ്ങളുണ്ട്. എന്നാല് ചിലത് ചിലര്‍ ഫലപ്രദമാകണമെന്നില്ല. ഇപ്പോഴിതാ പലര്‍ക്കും ഫലപ്രദമായിട്ടുള്ള ഒരു നാടന്‍ പ്രയോഗം മനസ്സിലാക്കാം.
തേക്കിലയാണ് ഇതിലെ പ്രധാന ചേരുവ ഇതുപയോഗിച്ച് തയ്യാറാക്കുന്ന എണ്ണ താരനെ അകറ്റാന്‍ സഹായിക്കും. ഒരു ലിറ്റര്‍ വെളിച്ചെണ്ണ, നാല് തേക്കിന്റെ തളിരില, ഒരു സവാള എന്നിവ മാത്രമേ ഈ എണ്ണ തയ്യാറാക്കാന്‍ ആവശ്യമുള്ളൂ. മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് സവാള.
ഇരുമ്പ് ഇരുമ്പിന്റെ ചീനച്ചട്ടയിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വെളിച്ചെണ്ണ നന്നായി ചൂടാകുമ്പോള്‍ ചെറുതായി അരിഞ്ഞുവച്ച തേക്കിലയും സവാളയും ചേര്‍ത്തുകൊടുത്ത് തിളപ്പിക്കുക. ലോ ഫ്ളെയിമിലിട്ട് വേണം ചെയ്യാന്‍. ശേഷം അടുപ്പില്‍ നിന്ന് മാറ്റാം. ഈ എണ്ണ പതിവായി തലയില്‍ തേച്ചാല്‍ താരനെ അകറ്റാം.
ഇത് അത്ര ഫലപ്രദമാകുന്നില്ലെന്ന് തോന്നുന്നവര്‍ക്ക് മറ്റൊരു വഴിയുമുണ്ട്. തലേന്ന് കുതിര്‍ത്തുവച്ച ഉലുവ അല്‍പം കഞ്ഞിവെള്ളത്തില്‍ അരച്ചെടുത്ത് തലയില്‍ പുരട്ടുന്നത് താരനെ അകറ്റാന്‍ സഹായിക്കും. തലേന്നത്തെ കഞ്ഞിവെള്ളമാണ് ഉപയോഗിക്കേണ്ടത്. ഇത് മുടി വളര്‍ച്ചയ്ക്കും നല്ലതാണ്. സവാള നീര് പതിവായി മുടിയില്‍ തേക്കുന്നതും താരനെതിരെ ഫലപ്രദമാണ്.
Discussion about this post