കൊച്ചി: മലയാളസിനിമയില്‍ വീണ്ടും ഇടിത്തീയായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കൂടുതല്‍ഭാഗങ്ങള്‍ ഉടന്‍ പുറത്തു വിട്ടേക്കുമെന്ന് സൂചന. ഇതില്‍ പോക്‌സോ കേസുവരെ ചുമത്താവുന്ന വിവരങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ . ഗുരുതരമായ വെളിപ്പെടുത്തലുകൾ ഉള്ള ഈ ഭാഗങ്ങള്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷന്‍ ഉത്തരവിടുന്നതിന് തൊട്ടുമുന്‍പ് തടസ്സഹര്‍ജി ഫയല്‍ ചെയ്യപ്പെടുകയായിരുന്നു.
ഹേമാ കമ്മീഷൻ റിപ്പോർട്ടിന്റെ ആദ്യഭാഗം പുറത്തുവിട്ടപ്പോള്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവിന് വിരുദ്ധമായി ചില പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ അപ്പീലില്‍ ഡിസംബര്‍ ഏഴിന് രാവിലെ 11-ന് കമ്മിഷന്‍ വിധിപറയാനിരിക്കുകയായിരുന്നു. എന്നാൽ അതിന് നിമിഷങ്ങൾക്ക് മുമ്പേ 10.50-നാണ് തടസ്സഹര്‍ജി ഫയല്‍ചെയ്യപ്പെട്ടത്.
ഇനി ഈ ഹര്‍ജിക്കാരനെക്കൂടി കേട്ടശേഷമായിരിക്കും വിവരാവകാശ കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത്. കമ്മിഷന്റെ ഉത്തരവ് എന്തായാലും നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post