അലഹബാദ്: കേന്ദ്ര സര്‍വകലാശാലകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള തീരുമാനത്തിന് പിന്നാലെ കേന്ദ്രീയ വിദ്യാലയങ്ങളിലും പതാക ഉയര്‍ത്താന്‍ തീരുമാനം. ഫെബ്രുവരി 24ന് കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് എച്ച്.ആര്.ഡി മന്ത്രാലയത്തില്‍ നിന്ന് അയച്ച കത്തില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം കൈമാറി. രാജ്യത്തെ 1100ത്തിലധികം കേന്ദ്രീയ വിദ്യാലയങ്ങളില്‍ പതാക ഉയര്‍ത്താനാണ് നിര്‍ദ്ദേശം.
പുലര്‍ച്ചെ ദേശീയ പതാക ഉയര്‍ത്തുകയും സന്ധ്യയ്ക്ക് മുമ്പ് താഴ്ത്തുകയും ചെയ്യണം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പതാകയെ സല്യൂട്ട് ചെയ്യാന്‍ പാകത്തില്‍ എല്ലാവര്ക്കും കാണാനാകുന്ന സ്ഥലത്ത് തന്നെ പതാക സ്ഥാപിക്കണമെന്ന് കെ.വി.എസ് അഡീഷണല്‍ കമ്മീഷണര്‍ യു.എന്‍ ഖാവാരെ പറഞ്ഞു.
പതാക ഉയര്‍ത്തുമ്പോള്‍ 2002ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഫ്ലാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്കി. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍.
Discussion about this post