ഡല്‍ഹി: ബോര്‍ഡ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. മറ്റുള്ളവരോടല്ല, തന്നോട് തന്നെയാണ് മല്‍സരിക്കേണ്ടതെന്ന് അദ്ദേഹം പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാതിന്റെ 17ാമത്തെ എഡിഷനില്‍ പറഞ്ഞു.
നിങ്ങളുടെ ലക്ഷ്യം ആദ്യം നിര്‍ണയിക്കുക. അതിനുശേഷം സമ്മര്‍ദങ്ങള്‍ അകറ്റി മനസ്സിനെ സ്വതന്ത്രമാക്കുക. പരീക്ഷ എന്നത് മാര്‍ക്കുകള്‍ കൊണ്ട് മാത്രം അളക്കേണ്ടതല്ല. ഈ പരീക്ഷകളില്‍ എന്തു സംഭവിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം സ്വയം പരിമിതപ്പെടുത്താതെ കൂടുതല്‍ വലിയ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുത്തുന്നത് പോലെ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന യൂണിയന് ബജറ്റ് തനിക്കുള്ള പരീക്ഷയാണെന്നും മോദി മന് കീ ബാത്തിലൂടെ രാജ്യത്തെ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
നാളെ ബജറ്റാണ്. അതുകൊണ്ടുതന്നെ നാളെ എനിക്കും പരീക്ഷയാണ്. എന്നാല്‍ ശാന്തമായും ആത്മവിശ്വാസത്തോടെയുമാണ് ഞാന്‍ പരീക്ഷ നേരിടാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ? നമ്മളെല്ലാം പരീക്ഷയില്‍ വിജയിക്കട്ടെ-മോദി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന മോദി മറ്റുള്ളവര്‍ അര്‍പ്പിക്കുന്ന പ്രതീക്ഷകളുടെ സമ്മര്‍ദത്തില്‍ വീണു പോവരുതെന്നും ഉപദേശിച്ചു.
Discussion about this post